Latest News

വി പ്രഭാകരന്റെ അംബേദ്കറൈറ്റ് മുസ്‌ലിം പ്രകാശനം ചെയ്തു

വി പ്രഭാകരന്റെ അംബേദ്കറൈറ്റ് മുസ്‌ലിം പ്രകാശനം ചെയ്തു
X

എടവനക്കാട്: പ്രശസ്ത ദലിത്, ബഹുജന്‍ പ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനുമായ പ്രഭാകരന്‍ വരപ്രത്തിന്റെ ജീവിതം പറയുന്ന 'അംബേദ്കറൈറ്റ് മുസ്‌ലിം, ജീവിതവും പോരാട്ടവും' എന്ന പുസ്തകം പ്രകാശനം നിര്‍വഹിച്ചു. മാര്‍ച്ച് 7, ഞായറാഴ്ച 3 മണിക്ക് എണറാകുളം എടവനക്കാട് എച്ചഐഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. അബുജാക്ഷന്‍, ഷാബാസ് ഫാത്തിമയ്ക്കു നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

എടവനക്കാട് സാഹോദര്യ പ്രസ്ഥാനവും റീഡേഴ്‌സ് ഫോറം കോഴിക്കോടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എ വാസു, കെ കെ ബാബുരാജ്, സി എസ് മുരളി, സുദേഷ് എം രഘു തുടങ്ങി നിരവധി പ്രമുഖര്‍ പ്രകാശന പരിപാടിയില്‍ പങ്കെടുത്തു.

അംബേദ്ക്കറൈറ്റ് പ്രസ്ഥാനത്തെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് പ്രഭാകരന്‍ വരപ്രത്ത്. അദ്ദേഹം സാമൂഹികമാധ്യമങ്ങളിലും ഏറെ സജീവമാണ്.


Next Story

RELATED STORIES

Share it