- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാളാട് ക്ലസ്റ്റര്‍ പൂര്‍ണമായും കൊവിഡ് മുക്തമായെന്ന് ഡിഎംഒ
കല്‍പ്പറ്റ: ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത വാളാട് ക്ലസ്റ്റര്‍ പൂര്‍ണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലിസിന്റെയും ആശ, അങ്കണവാടി പ്രവര്‍ത്തകരുടെയും ദ്രുതകര്‍മ സേന പ്രവര്‍ത്തകരുടെയും സംയുക്ത പ്രവര്‍ത്തന ഫലമായാണ് ലക്ഷ്യം കൈവരിച്ചത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളില്‍നിന്നും മികച്ച സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. രോഗപ്പകര്‍ച്ച തടയുന്നതിന് ജില്ലയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഎംഒ അഭ്യര്‍ഥിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഏതെങ്കിലും രോഗത്തിന് ചികില്‍സയില്‍ ഉള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവരില്‍ നിന്നു രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. മാസ്‌ക് വായും മൂക്കും മറയത്തക്ക വിധത്തില്‍ ധരിക്കണം. നിലവിലെ സാഹചര്യത്തില്‍ രോഗം ആരില്‍നിന്നും പകരാമെന്നതിനാവ് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഡിഎംഒ അറിയിച്ചു.
Valad cluster was completely covid free: DMO
RELATED STORIES
വയോധികയെ കാറില്‍ കയറ്റി പെപ്പര്‍ സ്പ്രേ അടിച്ച് സ്വര്‍ണം കവര്‍ന്നു
6 Nov 2024 2:54 AM GMTഹോട്ടലില്‍ നിന്ന് കാര്‍ പുറത്ത് പോയത് അന്വേഷിക്കണമെന്ന് സിപിഎം;...
6 Nov 2024 2:45 AM GMTയുപിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റു മരിച്ചു; വിദ്യാര്‍ഥി...
6 Nov 2024 1:35 AM GMTട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി: ഹരിലാലിനെ തേടി പോലിസ്
6 Nov 2024 1:17 AM GMTയുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നില്‍
6 Nov 2024 1:12 AM GMT'ബാഗില്‍ കള്ളപ്പണമെന്ന് സംശയം'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ...
6 Nov 2024 1:04 AM GMT