Latest News

നഗരമധ്യത്തിലെ കൊലപാതകം: ക്രമസമാധാനനില തകര്‍ന്നെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് വിഡി സതീശന്‍

കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണ്

നഗരമധ്യത്തിലെ കൊലപാതകം: ക്രമസമാധാനനില തകര്‍ന്നെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് വിഡി സതീശന്‍
X

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് കൊലപാതകം നടന്നത്. പട്ടാപ്പകല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഗുണ്ടാസംഘങ്ങള്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണം നല്‍കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടിക്കാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ഇന്ന് രാവിലെയാണ് തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം. ഹോട്ടലിലേക്ക് ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.പ്രതിയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാണ്. ആയുധവും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.


Next Story

RELATED STORIES

Share it