Latest News

സ്വപ്‌നയുടേത് ഗുരുതര ആരോപണം; ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാവുമോ എന്നും വിഡി സതീശന്‍

സ്വര്‍ണടത്ത് കേസ് സിബിഐ അന്വേഷിക്കണം

സ്വപ്‌നയുടേത് ഗുരുതര ആരോപണം; ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാവുമോ എന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വപ്ന വെല്ലുവിളിച്ചത് പ്രകാരം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാവുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇ.ഡി മാത്രം അന്വേഷിക്കേണ്ട കേസല്ല സ്വര്‍ണ്ണക്കടത്ത് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കേസുകള്‍ മാത്രമാണ് ഇ.ഡിക്ക് അന്വേഷിക്കാന്‍ സാധിക്കുക.

സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് തങ്ങളുടെ നിലപാട്. കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ഇക്കാര്യത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ടോയെന്നും സംശയമുണ്ട്. അതിനാലാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സതീശന്‍ പറഞ്ഞു.

മുമ്പ് സരിത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് തയാറായി. ഇതേ പാത എല്‍.ഡി.എഫും പിന്തുടരണം. ബാഗേജ് എടുക്കാന്‍ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മകളെ സംബന്ധിച്ചും മുഖ്യമന്ത്രിയുടെ വാദങ്ങള്‍ കള്ളമായിരുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it