Latest News

ഡിവൈഎഫ്‌ഐ വരെ ന്യായീകരിച്ചു; ന്യായീകരണ ക്യാപ്‌സൂളുകള്‍ വിലപ്പോവാതെ രാജിയെന്ന് വിഡി സതീശന്‍

മുന്‍പും വിവാദപ്രപസ്താവനകള്‍ നടത്തി കമീഷന്റെ വിശ്വാസ്യത തകര്‍ത്ത വ്യക്തിയാണ് ജോസഫൈന്‍

ഡിവൈഎഫ്‌ഐ വരെ ന്യായീകരിച്ചു; ന്യായീകരണ ക്യാപ്‌സൂളുകള്‍ വിലപ്പോവാതെ രാജിയെന്ന് വിഡി സതീശന്‍
X

തിരുവനന്തപുരം: വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനെ ന്യായീകരണ ക്യാപ്‌സൂളുകളിറക്കി രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജി വച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡിവൈഎഫ്‌ഐ വരെ ന്യായീകരിച്ച് രംഗത്ത് വന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'ഉചിതമായ തീരുമാനമാണ്. ആദ്യം സിപിഎം ജോസഫൈനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ന്യായീകരണ ക്യാപ്‌സൂളുകള്‍ ഇറക്കി രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഡിവൈഎഫ്‌ഐ വരെ ന്യായീകരിച്ച് രംഗത്ത് വന്നു. എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജി വച്ചത്. മുന്‍പും വിവാദപ്രപസ്താവനകള്‍ നടത്തി കമീഷന്റെ വിശ്വാസ്യത തകര്‍ത്ത വ്യക്തിയാണ് ജോസഫൈന്‍. രാജി തീരുമാനം കുറച്ച് നേരത്തെ ആവമായിരുന്നു. വനിതാ കമ്മീഷന്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം കൊടുക്കണം. വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണ്'- വിഡി സതീശന്‍ പറഞ്ഞു.



Next Story

RELATED STORIES

Share it