വയനാട് ഉരുള്‍പൊട്ടല്‍; പോത്തുകല്ലില്‍ 13 മൃതദേഹങ്ങള്‍ കണ്ടെത്തി
മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ചാലിയാര്‍ പുഴയില്‍നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയ 13 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വിവിധയിടങ്ങളില്‍ കണ്ടെത്തിയത്. വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം.
ചൊവ്വാഴ്ച രാവിലെ ഏഴോടെ ചാലിയാര്‍ പുഴയിലൂടെ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകിവരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. പോത്തുകല്ലിന്റെയും കുനിപ്പാലയുടെയും ഇടയിലുള്ള അഫ്സത്ത് വളവില്‍വച്ച് കുട്ടിയുടെ മൃതദേഹം കരക്കടുപ്പിച്ചു. തുടര്‍ന്നാണ് മറ്റ് മൃതദേഹങ്ങളും ഒഴുകിയെത്തിയത്. നാല് വയസ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടി, ഏഴ് വയസ് തോന്നിക്കുന്ന പെണ്‍കുട്ടി, 35 വയസ് തോന്നിക്കുന്ന സ്ത്രീ, നാല് പുരുഷന്മാര് എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED STORIES
നിപ: ഒരു ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്
19 Sep 2024 2:37 PM GMTനിര്‍ഭയ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും...
19 Sep 2024 9:26 AM GMTനടി സെക്സ് മാഫിയയുടെ ഭാഗം; മുകേഷിനെതിരേ പരാതി ഉന്നയിച്ച നടിക്കെതിരേ...
19 Sep 2024 8:05 AM GMTനീതിയല്ല, നീതിയിലേക്കുള്ള ഒരു വാതില്‍കൂടി തുറന്നു; പ്രതികരണവുമായി...
19 Sep 2024 7:51 AM GMTഅരിയില്‍ ഷുക്കൂര്‍ വധം: സിപിഎം നേതാക്കള്‍ക്ക് തിരിച്ചടി; വിടുതല്‍ ഹരജി ...
19 Sep 2024 7:25 AM GMTതലശ്ശേരിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍
19 Sep 2024 6:32 AM GMT