- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്ലാക് ഫംഗസിനുള്ള മരുന്നുക്ഷാമത്തിന് കാരണമെന്താണ്?
കൊവിഡ് വ്യാപനത്തിനു പിന്നാലെ ബ്ലാക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് രോഗബാധ രാജ്യത്ത് പടര്‍ന്നുപിടിച്ചു. കഴിഞ്ഞ 2ാം തിയ്യതിയിലെ കണക്കുപ്രകാരം ഏകദേശം 9,000 പേര്‍ക്കാണ് ഈ രോഗം പിടികൂടിയിട്ടുള്ളത്. ഇതിനുള്ള പ്രധാന മരുന്നുകളായ ലിപ്പോസോമല്‍, ആംഫോട്ടെറിസിന്‍ ബി എന്നിവ നാട്ടില്‍ കിട്ടാതായി. മരുന്ന് വിപണി വിട്ടതോടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും ആരംഭിച്ചു. ഇത് ദേശീയ വാര്‍ത്തയായതോടെ ഡല്‍ഹി കോടതി പ്രശ്‌നത്തില്‍ ഇടപെട്ടു. നിലവില്‍ കോടതിയുടെ പരിഗണയിലാണ് ഇതുള്ളത്. ഈ ആഴ്ച ഈ വിഷയം വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും. എന്തുകൊണ്ടാണ് ഈ മരുന്ന് വിപണിയില്‍ കിട്ടാനില്ലാത്തതെന്ന് കോടതി ആരാഞ്ഞിട്ടുണ്ട്.
മ്യൂക്കോമൈക്കോസിസ് ഒരു ഫംഗസ് ബാധയാണ്. അത് അപൂര്‍വമായി മാത്രമേ മനുഷ്യരെ ബാധിക്കാറുള്ളൂ. 2019ലെ ഒരു പഠനം അനുസരിച്ച് ഇന്ത്യയില്‍ ദശലക്ഷം പേരില്‍ 140 പേര്‍ക്കാണ് ഈ രോഗബാധയുണ്ടാവുന്നത്. പാകിസ്താനിലാണ് രോഗബാധ കൂടുതല്‍ കാണപ്പെടുന്നത്.
കഴിഞ്ഞ മെയ് 15ന് എയിംസ് ഡയറക്ടര്‍ ഡോ. രന്‍ദീപ് ഗുലേറിയ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്ലാക്ക് ഫംഗസ് പടര്‍ന്നുപിടിക്കുന്നതായി മുന്നറിയിപ്പുനല്‍കി. അദ്ദേഹം രാജ്യത്തെ കൊവിഡ് ടാക്‌സ് ഫോഴ്‌സിന്റെ ഭാഗവുമാണ്.
കൊവിഡിന് ചികില്‍സയുടെ ഭാഗമായുള്ള സ്റ്റിറോയ്ഡുകള്‍ അമിത ഉപയോഗമാണ് ഇപ്പോള്‍ ഈ രോഗബാധ വര്‍ധിക്കാന്‍ കാരണമായത്. മെയ് 20ന് ബ്ലാക് ഫംഗസ് രോഗബാധ തിരിച്ചറിഞ്ഞാല്‍ റിപോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യത്ത് 8,848 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി മെയ് 22ന് കേന്ദ്ര രാസവള, വളം വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ മാധ്യമങ്ങളെ അറിയിച്ചു. അതില്‍ പകുതിയും ഗുജറാത്തിലായിരുന്നു. ബാക്കി മഹാരാഷ്ട്രയിലും. അടുത്ത ദിവസം 245 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.
ആന്ധ്ര, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടു.
ഫംഗല്‍ബാധ തിരിച്ചറിഞ്ഞ ഉടന്‍ ചികില്‍ തുടങ്ങിയാല്‍ മാത്രമേ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ. ചില കേസുകളില്‍ സര്‍ജറിയും വേണ്ടിവരും. സാധാരണ ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പാണ് ഇതിന് ഉപയോഗിക്കുന്നത്. അതില്ലെങ്കില്‍ ആംഫോട്ടെറിസിന്‍ ബി ഡിയോക്‌സിചോളേറ്റ് ഇന്‍ജക്ഷന്‍ നല്‍കും. മൂന്നാമത്തെ ഓപ്ഷന്‍ ഫൈസറിന്റെ സെവുകോനാസോളാണ്. പോസകോണസോള്‍ എന്ന നാലാമതൊരു മരുന്നുകൂടിയുണ്ട്.
ഇതില്‍ ചില മരുന്നുകള്‍ കിഡ്‌നി പ്രശ്‌നം ഉള്ളവരില്‍ ഉപയോഗിക്കാനാവില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്.
ആംഫോട്ടെറിസിന്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികില്‍സക്ക് ഏകദേശം 4-6 ആഴ്ച വേണ്ടിവരും. ഒരാള്‍ക്കുതന്നെ 90-120 കുത്തിവയ്പുകളാണ് എടുക്കേണ്ടത്. ഇതിന് 5-8 ലക്ഷം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ മരുന്ന് കിട്ടാനില്ലാതായതോടെ എല്ലാം താളം തെറ്റി.
ഒരു രോഗിയില്‍ കുറഞ്ഞത് 100 വയലുകളാണ് വേണ്ടത്. അതിനര്‍ത്ഥം രാജ്യത്ത് ഏകദേശം 9-10 ലക്ഷം വയലുകള്‍ വേണ്ടിവരുമെന്നാണ്. അതിനിയും വര്‍ധിക്കാം.
ഇന്ത്യയില്‍ ഭാരത് സിറം ആന്റ് വാക്‌സിന്‍, ബിഡിആര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സണ്‍ ഫാര്‍മ, സിപ്ല, ലൈഫ് കെയര്‍ ഇന്നവോഷന്‍സ് എന്നീ കമ്പനികളാണ് മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. മൈലന്‍ എന്ന കമ്പനി ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
ഈ അസുഖം കൂടുതല്‍ കാണപ്പെടാത്തതുകൊണ്ട് മരുന്നിന്റെ ഉല്‍പ്പാദനവും കുറവാണ്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് എല്ലാ നിര്‍മാതാക്കളും ചേര്‍ന്ന് മെയ് മാസത്തില്‍ 1.63 ലക്ഷം വയല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. 3.63 ലക്ഷം ഇറക്കുമതി ചെയ്യാനും നിര്‍ദേശം നല്‍കി.
മെയ് 31ഓടെ സംസ്ഥാനങ്ങള്‍ക്ക് 67,930 കുത്തിവയ്പുകള്‍ വിതരണം ചെയ്‌തെങ്കിലും അത് ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്.
ഉദാഹരണത്തിന് മഹാരാഷ്ട്രയിലേക്ക് 21,590 ഇന്‍ജക്ഷനാണ് കേന്ദ്രം നല്‍കിയതെങ്കില്‍ വേണ്ടത് 3 ലക്ഷമായിരുന്നു.
ജൂണ്‍ മാസത്തോടെ ആഭ്യന്തര മരുന്നുല്‍പ്പാദനം 2.55 ലക്ഷമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 3.15 ലക്ഷം ഇറക്കുമതി ചെയ്യും. ആകെ 5.70 ലക്ഷമാവും.
നാറ്റ്‌കോ ഫാര്‍മസ്യൂട്ടിക്കല്‍സ് (ഹൈദരാബാദ്), എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (പൂനെ), അലെംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗുഫിക് ബയോസയന്‍സസ്, ലൈക ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗുജറാത്ത്) എന്നിങ്ങനെ രാജ്യത്തെ അഞ്ച് നിര്‍മാതാക്കള്‍ കൂടി ഈ മരുന്നുണ്ടാക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. പക്ഷേ, ഇവര്‍ക്ക് ജൂലൈ മുതലേ ഉല്‍പാദനം തുടങ്ങാനാവൂ. ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഉല്‍പ്പാദനം 1.11 ലക്ഷം വര്‍ധിക്കും. അതിനര്‍ത്ഥം ഇറക്കുമതി ഇനിയും കൂട്ടണമെന്നാണ്.
മറ്റൊരു പ്രശ്‌നം ഇതിനുവേണ്ട അസംസ്‌കൃത വസ്തുവാണ്. സാരാഭായ് ഗ്രൂപ്പിന്റെ സിന്‍ബയോട്ടിക്‌സ് ആണ് ഇതിനാവശ്യമായ അസംസ്‌കൃതവസ്തുവായ
ആംഫോട്ടെറിസിന്‍ ബി ഇന്ത്യയിലേക്ക് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അവര്‍ 25 കിലോഗ്രാം അസംസ്‌കൃത വസ്തു മാസത്തില്‍ വിതരണം ചെയ്യും. അതുപയോഗിച്ച് 1.5 മുതല്‍ 2 ലക്ഷം വരെ കുത്തിവയ്പിനുള്ള വയലുണ്ടാക്കാം.
ജൂണില്‍ ചൈനയില്‍ നിന്ന് 40-50 കിലോ അസംസ്‌കൃത വസ്തു വരുന്നുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്. അതിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വേണം.
ചൈനയിലെ സെജിയാങ് ഫാര്‍മയ്ക്ക് അനുമതി നല്‍കണമെന്ന് കമ്പനികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നിര്‍മാണത്തിനാവശ്യമായ മറ്റൊരു വസ്തു സിന്ദറ്റിക് ലിപിഡ്‌സ് ആണ്. ആഗോള രംഗത്ത് എംആര്‍എന്‍എ വാക്‌സിന്‍ നിര്‍മിക്കാന്‍ ഇത് ആവശ്യമായതുകൊണ്ട് ഇതിന് വലിയ ഡിമാന്റ് ആണ്. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്ന്് ഡിസംബറോടെ ലിപിഡ്‌സ് എത്തിയേക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.
ഇപ്പോള്‍ ലിപിഡ് ഇന്ത്യയില്‍ ഒരു കമ്പനി മാത്രമേ നിര്‍മിക്കുന്നുള്ളൂ, വിഎവി ലൈഫ് സയന്‍സ്. പ്രതിമാസം 21 കിലോ ഉല്‍പാദിപ്പിക്കാമെന്നാണ് അവരുടെ വാഗ്ദാനം.അത് 65 കിലോ ആയി വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
അസംസ്‌കൃത വസ്തു ലഭിച്ചാലും ഉല്‍പാദിപ്പിക്കാന്‍ 21 ദിവസം വേണം. കൂടാതെ പരിശോധനകളും വേണ്ടിവരും. അതും സമയമെടുക്കുന്ന പരിപാടിയാണ്.
ഈ വ്യാഴാഴ്ച കേസ് വീണ്ടും ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നുണ്ട്. മരുന്നിന്റെ ലഭ്യതയെക്കുറിച്ച് വിവരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. (അവലംബം ഇന്ത്യന്‍ എക്‌സ്പ്രസ്).
RELATED STORIES
പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMT