- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: സ്വദേശം ചൈനയല്ല, നമുക്കിടയില്‍ അതുണ്ടായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധ ചൈനയില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന സിദ്ധാന്തം തള്ളി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ. കൊറോണ വൈറസ് സജീവമല്ലാതെ ലോകത്തിന്റെ പലയിടങ്ങളിലും ഉണ്ടായിരുന്നെന്നും അനുകൂല സാഹചര്യത്തില്‍ തീവ്രത കൈവരിച്ചതാണെന്നും ലോകാരോഗ്യ സംഘടനയുടെ റഷ്യന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മെലിട്ട വുജ്‌നോവിക് അഭിപ്രായപ്പെട്ടു.
ലോകാരോഗ്യസംഘടന വലിയൊരു ടീമിനെ കൊവിഡ് വ്യാപനത്തെ കുറിച്ചും അതിന്റെ ഉത്ഭവത്തെകുറിച്ചും അന്വേഷിക്കാന്‍ ചൈനയിലേക്ക് നിയോഗിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള കണ്ടെത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുക.
ഈ വൈറസ് നമ്മുടെ ചുറ്റുമുണ്ടായിരുന്നു, മൃഗങ്ങളിലുണ്ടായിരുന്നു. എപ്പോഴാണ് അത് മനുഷ്യരിലെത്തിയത് എങ്ങനെയെന്ന് പറയുക പ്രയാസമാണ്. അതന്വേഷിക്കണം-ഒരു വാര്‍ത്താ ഏജന്‍സിയിക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
വൈറസിനെ വെള്ളത്തിലും കാണാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മെലിട്ട വുജ്‌നോവിക്കിന്റെ അഭിപ്രായത്തിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകന്‍ ടോം ജെഫേഴ്‌സണും ഇതേ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കൊവിഡ് നമുക്കു ചുറ്റും ഉണ്ടെന്നുതന്നെയാണ് അദ്ദേഹവും പറയുന്നത്.
ചൈനീസ് നഗരമായ വുഹാനില്‍ വൈറസ് പടരുന്നതിന് ഒമ്പത് മാസം മുമ്പ്, 2019 മാര്‍ച്ചില്‍ ശേഖരിച്ച ബാഴ്‌സലോണയിലെ മലിനജലത്തിന്റെ സാംപിളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം സ്പാനിഷ് വൈറോളജിസ്റ്റുകള്‍ കണ്ടെത്തിയിരുന്നു. ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കിയ വിവരനുസരിച്ച് മിലാനില്‍ നിന്നും ടൂറിനില്‍ നിന്നുമുള്ള മലിനജലത്തിന്റെ സാംപിളുകളില്‍ 2019 ഡിസംബര്‍ 18 ന് കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നു.
RELATED STORIES
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMTബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMT