Latest News

ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ച യുവതിക്കെതിരേ കേസ്

ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ച യുവതിക്കെതിരേ കേസ്
X

പെരുമ്പാവൂര്‍: ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭര്‍ത്താവിന്റെ ഫോണില്‍ മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ പ്രകോപിതയായാണ് ഭാര്യ ഇത് ചെയ്തതെന്ന് പറയപ്പെടുന്നു.ഭര്‍ത്താവിന്റെ ഫോണിലെ ചില ചിത്രങ്ങള്‍ ഭാര്യ കണ്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കയും ഇതിനിടയില്‍ യുവതി തിളച്ച എണ്ണ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്തുള്‍പ്പെടെ ഒഴിക്കുകയുമായിരുന്നു. യുവാവിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it