Latest News

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി റിമാന്റില്‍

മക്കളെ ഉപേക്ഷിച്ച് പോയതിന് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരേ കേസെടുത്തു.

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി റിമാന്റില്‍
X

പെരിന്തല്‍മണ്ണ: സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ 28 കാരിയെ പോലിസ് കണ്ടെത്തി. മക്കളെ ഉപേക്ഷിച്ച് പോയതിന് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരേ കേസെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. 2019 നവംബര്‍ ഏഴിനാണ് യുവതിയെ വീട്ടില്‍നിന്നും കാണാതായത്. ഏഴും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതോടെ ഭര്‍ത്താവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുന്നവരാണ് കുട്ടികള്‍. പോലിസ് അന്വേഷണത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ കാമുകനുമൊത്ത് താമസിച്ചുവരുന്നതായി കണ്ടെത്തി. ഭര്‍ത്താവിന്റെ മാതൃസഹോദരിയുടെ മകനും അവിവാഹിതനുമാണ് കാമുകന്‍. ഇരുവരെയും അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. എസ്‌ഐ മഞ്ജിത്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it