- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹന പരിശോധനയുടെ പേരില്‍ മലപ്പുറത്ത് യുവാവിന്റെ ഫോണ്‍ വനിതാ എസ്‌ഐ തട്ടിപ്പറിച്ചു; പ്രതിഷേധം ശക്തമായതോടെ തിരികെ നല്‍കി (വീഡിയോ)
ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന പേരിലാണ് പിഴ ഈടാക്കുന്നതിന് പകരം മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ചത്
മലപ്പുറം: വാഹന പരിശോധനയുടെ പേരില്‍ മലപ്പുറത്ത് യുവാവിന്റെ ഫോണ്‍ വനിതാ എസ് ഐ തട്ടിപ്പറിച്ച് വാങ്ങി. മലപ്പുറം ചെമ്മങ്കടവാണ് സംഭവം. മലപ്പുറം ട്രാഫിക് എസ് ഐ ഇന്ദു റാണിയാണ് അതിക്രമം കാണിച്ചത്. നാട്ടുകാര്‍ പോലിസ് ജീപ്പ് തടഞ്ഞ് ചോദ്യം ചെയ്തതോടെ ഫോണ്‍ തിരികെ നല്‍കി പോലിസ് തടിയൂരി.
ചെമ്മങ്കടവ് വില്ലേജ് ഓഫിസ് പരിസരത്തുവെച്ചാണ് വാഹന പരിശോധനക്കിടെ നാട്ടുകാരനായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ വനിതാ എസ് ഐ തട്ടിപ്പറിച്ചു വാങ്ങിയത്. ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന പേരിലാണ് പിഴ ഈടാക്കുന്നതിന് പകരം മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ചത്. ഭാര്യ 9 മാസം ഗര്‍ഭണിയാണെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും ഫോണ്‍ തിരികെ നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കാതെ കൊണ്ടുപോകുകയായിരുന്നു ചെയ്തത്. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. നാട്ടുകാരുടെ രോഷത്തിനു മുന്നില്‍ കീഴടങ്ങിയ എസ് ഐ ഫോണ്‍ തിരികെ നല്‍കി. സംഭവം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ വേഗം സ്ഥലംവിടാനൊരുങ്ങിയ പോലിസിനെ തടഞ്ഞു നിര്‍ത്തി പറയാനുള്ളത് മുഴുവന്‍ പറഞ്ഞ് പ്രതിഷേധം അറിയിച്ച ശേഷമാണ് നാട്ടുകാര്‍ പോകാന്‍ അനുവദിച്ചത്.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT