Latest News

'വിദേശ പശുക്കളുടെ പാല്‍ കുടിച്ച് സ്ത്രീകള്‍ വീപ്പകളായി': വിവാദ പ്രസംഗവുമായി ഡി.എം.കെ സ്ഥാനാര്‍ഥി

വിദേശ പശുക്കളുടെ പാല്‍ കുടിച്ച് സ്ത്രീകള്‍ വീപ്പകളായി: വിവാദ പ്രസംഗവുമായി ഡി.എം.കെ സ്ഥാനാര്‍ഥി
X
ചെന്നൈ: സ്ത്രീകളെ ബാരലുമായി ഉപമിച്ച് ഡി.എം.കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണി. വിദേശ പശുക്കളുടെ പാല്‍ കുടിച്ചാണ് സ്ത്രീകള്‍ ഇങ്ങനെ ആയതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.


'ഇപ്പോള്‍ പശുത്തൊഴുത്തുകളില്‍ വിദേശ പശുക്കളെ കറക്കുന്നതിനായി മെഷിന്‍ ഉപയോഗിക്കുന്നു. പണ്ട് കാലത്ത്, ഒരു സ്ത്രീയുടെ ഇടുപ്പ് എട്ടിനോട് സാമ്യമുള്ളതായിരുന്നു. ചെറിയ കുട്ടി അരക്കെട്ടില്‍ ഇരുന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു ബാരല്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു, അതിനാലാണ് സ്ത്രീകള്‍ക്ക് മക്കളെ അരക്കെട്ടില്‍ കയറ്റാന്‍ കഴിയാത്തത്. ഷേപ്പ് നഷ്ടമായി സ്ത്രീകള്‍ വീപ്പകള്‍ പോലെ ആയി ' എന്നായിരുന്നു ലിയോണി പറഞ്ഞത്.


പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സ്ത്രീ സംഘടനകളില്‍ നിന്നുള്‍പ്പടെ വ്യാപക രോഷമാണ് നേരിടുന്നത്. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തി നേരത്തെയും ദിണ്ടിഗുള്‍ ലിയോണി വിവാദം സൃഷ്ടിച്ചിരുന്നു.




Next Story

RELATED STORIES

Share it