Latest News

'സുധാകരനെ വിളിക്കൂ,ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കൂ'-കെപിസിസി ആസ്ഥാനത്തിന് മുന്‍പില്‍ ബാനറുയര്‍ത്തി പ്രവര്‍ത്തകര്‍

സുധാകരനെ വിളിക്കൂ,ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കൂ-കെപിസിസി ആസ്ഥാനത്തിന് മുന്‍പില്‍ ബാനറുയര്‍ത്തി പ്രവര്‍ത്തകര്‍
X

തിരുവനന്തപുരം: കെ സുധാകരനായി കെപിസിസി ആസ്ഥാനത്തിന് മുന്‍പില്‍ ബാനറുമായി പ്രവര്‍ത്തകര്‍. യുഡിഎഫ് യോഗം നടക്കാനിരിക്കെയാണ് കെ സുധാകരനായി ബാനറുമായി മൂന്ന് പ്രവര്‍ത്തകര്‍ ആസ്ഥാനത്തിന് മുന്നിലെത്തിയത്.

സുധാകരനെ വിളിക്കൂ,ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കൂ എന്നാണ് ബാനറില്‍ പറയുന്നത്.

കെപിസിസി പ്രസിഡന്റായി കെ സുധാകരനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ എത്തിയത്.

അതിനിടെ, കെ സുധാകരന്റെ സ്റ്റാഫില്‍ നിന്ന് ചിലരെത്തി പ്രതിഷേധക്കാരെ നിരുല്‍സാഹപ്പെടുത്തി നീക്കി. ഈരാറ്റുപേട്ട സ്വദേശികളായ നാലുപേരാണ് നേരത്തെ ബാനറുമായി എത്തിയത്.

അതേസമയം, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഒരാളായിരിക്കും കെപിസിസി പ്രസിഡന്റായോ യുഡിഎഫ് കണ്‍വീനറായോ വരുന്നതെന്നാണ് സൂചന.



Next Story

RELATED STORIES

Share it