- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊണ്ടയില്‍ മുള്ള് കുടുങ്ങി ആശുപത്രിയിലെത്തിയ വിദ്യാര്‍ഥിനിയുടെ നടുവില്‍ എക്‌സ്‌റേ മെഷീന്‍ വീണു; അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: തൊണ്ടയില്‍ മുള്ള് കുടുങ്ങി ആശുപത്രിയിലെത്തിയ വിദ്യാര്‍ഥിനിയുടെ നടുവില്‍ എക്‌സ്‌റേ മെഷീന്‍ ഇളകിവീണു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലാണ് സംഭവം. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിള വീട്ടില്‍ ലതയുടെ മകള്‍ ആദിത്യയ്ക്കാണ് നടുവിന് പരിക്കേറ്റത്. ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുട്ടിക്ക് എക്‌സ്‌റേ എടുത്തത്. എക്‌സ്‌റേ എടുക്കുന്നതിനിടെ മെഷീന്റെ ഒരു ഭാഗം ഇളകി കുട്ടിയുടെ നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് നടുവിന് പരിക്കേറ്റ ആദിത്യയെ ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടറിന്റെ നിര്‍ദേശാനുസരണം വീണ്ടും കുട്ടിക്ക് എക്‌സ്‌റേ എടുത്തപ്പോള്‍ നടുവിന്റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തി. വീഴ്ച മറയ്ക്കാന്‍ വേണ്ടി ബെല്‍റ്റ് ഇട്ട് വിശ്രമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച് മരുന്ന് നല്‍കി ഡോക്ടര്‍മാര്‍ കുട്ടിയെ വിട്ടയച്ചു. തുടര്‍ന്ന് ആദിത്യയും മാതാവും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ നടുവിലെ എല്ലില്‍ പൊട്ടല്‍ കണ്ടെത്തിയത്.
ഉടന്‍ മാതാവ് ലത ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ട് പരാതി അറിയിച്ചെങ്കിലും എക്‌സ്‌റേ വിഭാഗത്തിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിക്കുന്നു. തുടര്‍ന്ന് ഇവര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
RELATED STORIES
പനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMT