Latest News

ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ
X

ബെംഗളൂരു; മുസ് ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച വിദ്യാലയങ്ങളിലെത്തുന്നത് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേയുള്ള ഹരജിയില്‍ സര്‍ക്കാരിന് അനുകൂലമായ വിധി നല്‍കിയ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

തമിഴ് നാട്ടില്‍ ആരോ ജഡ്ജിമാര്‍ക്കെതിരേ ഭീഷണി മുഴക്കിയെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്നത്.

എല്ലാ ജഡ്ജിമാര്‍ക്കും വൈ കാറ്റഗറി സുരക്ഷയൊരുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.

കര്‍ണാടക ജഡ്ജിമാര്‍ക്കെതിരേ വധഭീഷണി മുഴക്കിയവരെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാജി ജൈബുന്നേസ മൊഹിയുദ്ദീന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന ഹരജികള്‍ തള്ളിയത്. ഹിജാബ് ധരിക്കുന്നത് ഇസ് ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതി പറയുന്നത്.

Next Story

RELATED STORIES

Share it