Latest News

ആന്ധ്രയില്‍ ഇന്നലെ വോട്ടെടുപ്പ് നീണ്ടത് രാത്രി ഒരു മണി വരെ

ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് മുതല്‍ വലിയ സംഘര്‍ഷങ്ങളാണ് നടന്നത്. ഇതിനിടെ ടിആര്‍എസും വൈഎസ്ആര്‍സിപി പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റവും നടന്നു.

ആന്ധ്രയില്‍  ഇന്നലെ വോട്ടെടുപ്പ് നീണ്ടത് രാത്രി ഒരു മണി വരെ
X

അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്നലെ ആന്ധ്രയില്‍ വോട്ടെടുപ്പ് നീണ്ടത് രാത്രി ഒരു മണി വരെ. 80 ശതമാനത്തോളം പോളിങ്ങാണ് ആന്ധ്രാപ്രദേശില്‍ രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് മുതല്‍ വലിയ സംഘര്‍ഷങ്ങളാണ് നടന്നത്. ഇതിനിടെ ടിആര്‍എസും വൈഎസ്ആര്‍സിപി പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റവും നടന്നു.

പല പോളിങ് ബൂത്തുകള്‍ക്ക് മുന്‍പിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍, കൃഷ്മ, നെല്ലൂര്‍, കുര്‍നൂല്‍ തുടങ്ങിയ പല ജില്ലകളിലും വൈകീട്ട് ആറ് മണിക്ക് ശേഷമാണ് വോട്ട് ചെയ്യാനായി ആളുകള്‍ എത്തിയത്. രാത്രി 1 മണി കഴിഞ്ഞിട്ടും പല ബൂത്തുകളിലും തിരക്കുണ്ടായിരുന്നു. സംസ്ഥാനത്തെ 400 ഓളം പോളിങ് ബൂത്തുകളിലാണ് ഇവിഎം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.



Next Story

RELATED STORIES

Share it