Latest News

ലഹരിയില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവാവ് പോലിസ് സ്‌റ്റേഷനില്‍; ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി

ലഹരിയില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവാവ് പോലിസ് സ്‌റ്റേഷനില്‍; ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി
X

താനൂര്‍: ലഹരിയില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേഷനില്‍ എത്തിയ യുവാവിനെ പോലിസ് ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം. സ്വമേധയാ സ്‌റ്റേഷനിലെത്തിയ ഇയാള്‍, താന്‍ ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ലഹരി ഉപയോഗം തന്നെ നശിപ്പിച്ചെന്നും കുടുംബത്തില്‍നിന്ന് അകറ്റിയെന്നും യുവാവ് പറഞ്ഞു. താനൂരില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ 50 ദിവസത്തെ കര്‍മ്മപരിപാടികള്‍ നടക്കുകയാണ്. ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കടിമപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ പോലിസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവാവ് താനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

Next Story

RELATED STORIES

Share it