Latest News

വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: മുഖ്യമന്ത്രിയുടെ സുരക്ഷ പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം

വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: മുഖ്യമന്ത്രിയുടെ സുരക്ഷ പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം
X

തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിമാനത്തില്‍ പ്രതിഷേധിക്കുന്നത് ഭീകരസംഘടനകളുടെ രീതിയാണെന്നും മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നും പാര്‍ട്ടി ആരോപിച്ചു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രി അക്രമകാരികളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് അവകാശപ്പെട്ടു.

'വിമാനത്തില്‍ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകള്‍ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത്. ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂര്‍വ്വമായി അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോണ്‍ഗ്രസ്സ് സ്വീകരിക്കുകയും ചെയ്തിട്ടുള്ളത്. ഇല്ലാ കഥകള്‍ സംഘപരിവാര്‍ സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അക്രമങ്ങള്‍ സംഘടിപ്പിച്ച് ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്- പ്രസ്താവന കുറ്റപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it