Latest News

'പൂജ്യം പ്രതിരോധം' ഉപേക്ഷിക്കരുത്; അതിര്‍ത്തി തുറന്നാല്‍ രാജ്യത്തെ പ്രതിദിന രോഗബാധ 6.3 ലക്ഷം കടക്കുമെന്ന് ചൈനീസ് വിദഗ്ധരുടെ മുന്നറിയിപ്പ്

പൂജ്യം പ്രതിരോധം ഉപേക്ഷിക്കരുത്; അതിര്‍ത്തി തുറന്നാല്‍ രാജ്യത്തെ പ്രതിദിന രോഗബാധ 6.3 ലക്ഷം കടക്കുമെന്ന് ചൈനീസ് വിദഗ്ധരുടെ മുന്നറിയിപ്പ്
X

ബീജിങ്: സ്വന്തം അതിര്‍ത്തി വെള്ളം ചോരാതെ അടച്ചിട്ട് കൊവിഡ് പ്രതിരോധം നടപ്പാക്കുന്ന ചൈനീസ് നയത്തിനെതിരേ ലോകം മുഴുവന്‍ പ്രതിഷേധമുയരുമ്പോഴും അതിര്‍ത്തി അടച്ചിടണമെന്ന് ചൈനീസ് വിദഗ്ധര്‍. പീക്കിങ് സര്‍വകലാശാലയിലെ വിദഗ്ധരാണ് സ്വന്തം രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്.

അതിര്‍ത്തി തുറക്കുകയും അന്താരാഷ്ട്ര യാത്രികര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുകയാണെങ്കില്‍ അതി ഗുരുതരമായ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമെന്നും പീക്കിങ് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വകുപ്പിലെ വിദഗ്ധര്‍ പറയുന്നു. ഗണിതശാസ്ത്ര മോഡലുകളുടെ സാഹയത്തോടെ നടത്തിയ പഠനത്തിലാണ് പ്രതിസന്ധി പടിവാതിക്കലാണെന്ന മുന്നറിയിപ്പ് നല്‍കിയത്.

അതിര്‍ത്തി തുറക്കുകയാണെങ്കില്‍ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദ്ദത്തിലാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 20 എണ്ണം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബീജിങ്ങിലും മറ്റ് സമീപ നഗരങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

2019ല്‍ ലോകത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് ചൈനയിലാണ്, വുഹാന്‍ നഗരത്തില്‍. അവിടെ മാത്രം 98,631 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,636 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ ചൈനയില്‍ 785 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഒമിക്രോണിന്റെ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ നിയന്ത്രണം ശക്തമാക്കാനാണ് ചൈനീസ് പദ്ധതി.

ചൈനയില്‍ 76.8 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അത് 80 ശതമാനമാക്കി രാജ്യത്തെ സാമൂഹ്യപ്രതിരോധം ശക്തമാക്കാനാണ് ഉദ്ദേശ്യം.

സിനോവാക് ബയോടെക്കാണ് ചൈനയില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഒമിക്രോണുമായി ബന്ധപ്പെട്ട് വാക്‌സിന്‍ പ്രതിരോധം കമ്പനിയുടെ പരിഗണനയിലുണ്ടെന്ന് ഗ്ലോബല്‍ ടൈംസ് സ്ഥിരീകരിച്ചു.

പൂജ്യം പ്രതിരോധമാണ് കൊവിഡ് കാലത്ത് ചൈന പൊതുവെ സ്വീകരിച്ചത്. അന്താരാഷ്ട്ര യാത്രികരെ പൂര്‍ണമായും രാജ്യത്തുനിന്ന് ഒഴിച്ചുനിര്‍ത്തലാണ് പൂജ്യം പ്രതിരോധം. പക്ഷേ, ഈ തന്ത്രം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ചൈനീസ് അതിര്‍ത്തി തുറക്കാന്‍ സമയമായില്ലെന്നാണ് പീക്കിങ് സര്‍വകലാശാലയിലെ നാല് ഗണിത വിദഗ്ധര്‍ കണ്ടെത്തിയത്. വാക്‌സിന്‍ പ്രതിരോധവും ചികില്‍സയുമാണ് അവരുടെ റിപോര്‍ട്ടനുസരിച്ച് അതിര്‍ത്തി തുറക്കാനുള്ള ഏക മാനദണ്ഡം.

നിലവില്‍ 21 ദിവസത്തെ ക്വാറന്റൈനാണ് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it