- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൃദയതാളസംബന്ധമായ രോഗങ്ങള്‍ക്ക് സമഗ്രചികിത്സയൊരുക്കി ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍
കാര്‍ഡിയാക് സയന്‍സസ് വിഭാഗം കണ്‍സല്‍ട്ടന്റും ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീണ്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന് ഹാര്‍്ട്ട് റിഥം സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി:ഹൃദയതാളസംബന്ധമായ തകരാറുകള്‍ക്ക് സമഗ്രചികില്സ ഉറപ്പ് വരുത്തുന്നതിനായി ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍ ആരംഭിച്ചു. കാര്‍ഡിയാക് സയന്‍സസ് വിഭാഗം കണ്‍സല്‍ട്ടന്റും ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീണ്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന് ഹാര്‍്ട്ട് റിഥം സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി പി മോഹനന്, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ്, , ഫര്ഹാന് യാസിന് കേരള ക്ലസ്റ്റര്‍ ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, അമ്പിളി വിജയരാഘവന്, സിഇഒ, ആസ്റ്റര്‍ മെഡ്സിറ്റി , ഡോ. അനൂപ് വാര്യര്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്, ആസ്റ്റര്‍ മെഡ്സിറ്റി പങ്കെടുത്തു.
എല്ലാവിധ ആധുനിക ചികില്സസൗകര്യങ്ങളും ഉറപ്പാക്കിയുള്ള ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍ ഹൃദയ താളവുമായി ബന്ധപ്പെട്ട എല്ലാവിധ തകരാറുകള്‍ക്കും സമയബന്ധിതമായ രോഗനിര്‍ണയവും കൃത്യമായ ചികില്‍സയും ഉറപ്പാക്കുമെന്ന് ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍ ഡയറക്ടര്‍ ഡോ.പ്രവീണ്‍ ശ്രീകുമാര്‍ വ്യക്തമാക്കി.വേഗത്തിലുള്ളതോ മന്ദഗതിയിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പുകള്‍ നിയന്ത്രിക്കുവാനുള്ള മരുന്നുകള്‍, കത്തീറ്റര്‍ നടപടിക്രമങ്ങള്‍, ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങള്‍ അല്ലെങ്കില്‍ ശസ്ത്രക്രിയ തുടങ്ങിയവ ചികില്‍സയില്‍ ഉള്‍പ്പെടുന്നു. ഹൃദയതാളത്തില്‍ സംഭവിക്കുന്ന താളപ്പിഴകള്‍ കൃത്യസമയത്ത് കണ്ടെത്തി ചികില്‍സ ഉറപ്പാക്കിയില്ലെങ്കില്‍ ജീവന് വരെ ഭീഷണിയാകുമെന്നും ഡോ.പ്രവീണ്‍ ശ്രീകുമാര്‍ വ്യക്തമാക്കി.
ഹൃദയതാളപ്പിഴകള്‍ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ പരിചയസമ്പന്നനായ ഒരു ഹൃദ്രോഗ വിദഗ്ദ്ധന് പരിശോധനയിലൂടെ ഹൃദയതാളത്തിലെ തകരാറ് കണ്ടെത്താനാകും. നെഞ്ചിലെ വിറയല്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് (ടാക്കിക്കാര്‍ഡിയ), മന്ദഗതിയിലുള്ള ഹൃദയമിടിപ്പ് (ബ്രാഡികാര്‍ഡിയ), നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ ആരിത്മിയയുടെ ലക്ഷണങ്ങളാണ്. ഉല്‍കണ്ഠ, ക്ഷീണം, തലകറക്കം, വിയര്‍ക്കല്‍, ബോധക്ഷയം തുടങ്ങിയവയാണ് ഹൃദയതാളസംബന്ധിയായ തകരാറുകളുടെ പൊതുവായ ലക്ഷണങ്ങള്‍.
വെന്‍ട്രിക്കുലാര്‍ ഫൈബ്രിലേഷന് എന്നറിയപ്പെടുന്ന ഒരു തരം അരിത്മിയ രക്തസമ്മര്‍ദ്ദത്തില്‍ ഗണ്യമായ കുറവുണ്ടാക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ച്ച സംഭവിക്കാം, ഉടന്‍ തന്നെ വ്യക്തിയുടെ ശ്വസനവും നാഡിമിടിപ്പും നിലയ്ക്കുമെന്നും ഡോ.പ്രവീണ്‍ ശ്രീകുമാര്‍ വ്യക്തമാക്കി.ഹൃദ്രോഗികളുടെ ചികിത്സാപരിചരണത്തില്‍ പരിചയസമ്പന്നരായ നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കാത്ത്ലാബ്, ഐസിയുകള്‍, വിവിധ വിഭാഗങ്ങളുടെ സേവനം ഉറപ്പ് വരുത്തുന്ന മള്‍ട്ടിഡിസിപ്ലിനറി സമീപനം എന്നിങ്ങനെ കൃത്യമായ രോഗനിര്‍ണയവും തുടര്‍ചികിത്സയും ഉറപ്പ് വരുത്തിയുള്ള ഏറ്റവും മികച്ച ചികിത്സാരീതിയാകും ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്ററിലെന്ന് കാര്‍ഡിയാക് സയന്‍സ് വിഭാഗം തലവന്‍ ഡോ. അനില്‍കുമാര്‍ വ്യക്തമാക്കി.
RELATED STORIES
സംഭല്‍ ബിജെപിയുടെ അടുത്ത കാശിയും മഥുരയുമോ?
14 April 2025 5:09 AM GMTഗസയിലെ സര്‍വതിന്റെയും വംശഹത്യ
13 April 2025 7:23 AM GMTബുദ്ധന്മാരെ തേടിയും അവരെത്തി; മഹാബോധി മഹാവിഹാരം തിരിച്ചു...
12 April 2025 5:39 AM GMTഖത്തര്‍ഗേറ്റ്, നെതന്യാഹുവിന്റെ അഴിമതി: ചില വിശദാംശങ്ങള്‍
10 April 2025 4:21 PM GMTഭരണഘടനാ സംരക്ഷണം പൗരന്റെ ചുമതല; വരൂ, ഒന്നിക്കൂ, ഒന്നിച്ചണിചേരൂ.
10 April 2025 3:13 PM GMTചിക്കമംഗ്ലൂർ ബാബാബുദൻ ദർഗ: ഹിന്ദുത്വക്ക് വഴങ്ങി കർണാടക സർക്കാർ
10 April 2025 1:25 PM GMT