- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രയോഅബ്ലേഷന്‍: ഹൃദ്രോഗ ചികില്‍സയില്‍ നൂതന ചികില്‍സാസംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി
പക്ഷാഘാതത്തിനും മറ്റ് ഹൃദയതകരാറുകള്‍ക്കും കാരണമാകുന്ന അസാധാരണമായ വൈദ്യുത പാതകളെ തടസ്സപ്പെടുത്തിയതിന് ശേഷം സാധാരണ നിലയിലുള്ള ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന ഏറ്റവും നൂതനവും വിജയകരവുമായ പ്രക്രിയയാണ് ബലൂണ്‍ ക്രയോഅബ്ലേഷന്‍
കൊച്ചി:ഹൃദ്രോഗ ചികില്‍സയില്‍ ക്രയോഅബ്ലേഷന്‍ നൂതന ചികില്‍സാസംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി.ക്രയോഅബ്ലേഷന്‍ എന്ന പദം രൂപപ്പെടുന്നത് 'ക്രയോ' എന്നര്Lം വരുന്ന തണുപ്പ് എന്നും നീക്കം ചെയ്യല്‍ എന്നര്Lം വരുന്ന 'അബ്ലേഷന്‍ 'എന്നും രണ്ട് പദങ്ങള്‍ ചേര്‍ന്നാണ്. പക്ഷാഘാതത്തിനും മറ്റ് ഹൃദയതകരാറുകള്‍ക്കും കാരണമാകുന്ന അസാധാരണമായ വൈദ്യുത പാതകളെ തടസ്സപ്പെടുത്തിയതിന് ശേഷം സാധാരണ നിലയിലുള്ള ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന ഏറ്റവും നൂതനവും വിജയകരവുമായ പ്രക്രിയയാണ് ബലൂണ്‍ ക്രയോഅബ്ലേഷന്‍ എന്ന് ആസ്റ്റര്‍ മെഡ് സിറ്റി അധികൃതര്‍ വ്യക്തമാക്കി.
രോഗിയുടെ കാലിലെ രക്തധമനിയിലൂടെ കടത്തിവിടുന്ന കത്തീറ്റര്‍ നൂതന ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൃദയത്തിലേക്ക് നയിക്കപ്പെടുന്നു. സാധാരണയില്‍ നിന്ന് വിപരീതമായി നൈട്രസ് ഓക്സൈഡ് വാതകത്തിന്റെ സഹായത്താല്‍ രക്തം കട്ടപിടിച്ചിരിക്കുന്ന ഭാഗം തണുപ്പിക്കുന്നു. കുറഞ്ഞ താപനിലയില്‍ തന്നെ ബലൂണിന്റെ സഹായത്താല്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനാല്‍ മറ്റ് കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നില്ല എന്നതാണ് ഈ ചികിത്സാരീതിയുടെ ഗുണം. പ്രക്രിയ പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനുമാകും.
അസാധാരണമായ ഹൃദയമിടിപ്പ് കാരണം നെഞ്ചില്‍ വെള്ളം കെട്ടി അപകടകരമായ നിലയിലെത്തിച്ച മലപ്പുറം വളാഞ്ചരി സ്വദേശിയായ 53 വയസുകാരിയിലാണ് ആദ്യത്തെ ക്രയോഅബ്ലേഷന്‍ പ്രക്രിയ നടത്തിയത്. രോഗിയുടെ അപകടാവസ്ഥയും, രോഗാവസ്ഥ ഇനിയും ഉണ്ടാകാനുള്ള സാധ്യതയും, സുരക്ഷയും കണക്കിലെടുത്താണ് നൂതന ചികിത്സാരീതിയായ ക്രയോഅബ്ലേഷന്‍ നടത്താമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
ചെറിയ സുഷിരത്തിലൂടെയുള്ള പ്രക്രിയ ആയതിനാല്‍ തന്നെ വേദനാരഹിതവും, മറ്റ് ഹൃദയശസ്ത്രക്രിയകളെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമാണെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ഇലക്ടോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു. നൂതനമായ ഈ ചികില്‍സാ പ്രക്രിയ്ക്ക് ശേഷം ഭൂരിഭാഗം രോഗികള്‍ക്കും മരുന്നുകള്‍ ഒഴിവാക്കാനാകും. പ്രാരംഭഘട്ടത്തില്‍ കൃത്യമായ രോഗനിര്‍ണയത്തിലൂടെ ഈ പ്രക്രിയ ചെയ്യുന്ന രോഗികളില്‍ രോഗാവസ്ഥ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നും ഡോ. പ്രവീണ്‍ ശ്രീകുമാര്‍ വ്യക്തമാക്കി.
അസാധാരണമായ ഹൃദയമിടിപ്പ് സംഭവിക്കുന്ന അരിത്മിയ എന്ന അവസ്ഥയുള്ള രോഗികളിലാണ് ഈ ചികില്‍സാമാര്‍ഗം സ്വീകരിക്കുന്നത്. ഹൃദയത്തിലെ ഞരമ്പുകള്‍ തെറ്റായി പ്രവര്‍ത്തിക്കുമ്പോഴാണ് ക്രമരഹിതമായ ഹൃദയമിടിപ്പ് സംഭവിക്കുന്നത്. കാലക്രമേണ ഇതു മൂലം ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നതിലൂടെ ജീവന് അപകടപ്പെടുത്തുന്ന പക്ഷാഘാതത്തിനും മറ്റ് അനുബന്ധ ഹൃദയതകരാറുകള്‍ക്കും ശാരീരികാവസ്ഥകള്‍ക്കും കാരണമാകുന്നു.
ഇത്തരം രോഗികളില്‍ സാധാരണയായി രക്തം നേര്‍പ്പിക്കുന്നതിനുള്ള മരുന്നുകളാണ് നല്‍കാറുള്ളത്. സ്ഥിതി ഗുരുതരമായവരില്‍ പേസ്മേക്കര്‍ അടക്കമുള്ള ചികിത്സാരീതികളും നിര്‍ദേശിക്കുമെങ്കിലും ശാസ്വതമായ പരിഹാരമാര്‍ഗമല്ലെന്നും ബോധ്യപ്പെടുത്താറുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ പുതിയ ചികിത്സാമാര്‍ഗം.
രാജ്യത്ത് തന്നെ ആദ്യമായി ക്രയോഅബ്ലേഷന്‍ ചികില്‍സാരീതി വിജയകരമായി അവതരിപ്പിക്കുന്ന സെന്ററുകളിലൊന്നാണ് ആസ്റ്റര്‍ മെഡ്സിറ്റിയെന്ന് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.അനില്‍കുമാര്‍ വ്യക്തമാക്കി.
സാധാരണഗതിയില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ പത്ത് ശതമാനം രോഗികളില്‍ അട്രിയല്‍ ഫൈബ്രിലേഷന് ( എഎഫ്) പ്രശ്നങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തരം രോഗാവസ്ഥകള്‍ അപൂര്‍വ്വമായി ചെറുപ്പക്കാരിലും ഇപ്പോള്‍ കാണപ്പെടുന്നുണ്ട്. ഉയര്‍ന്നതോ മന്ദഗതിയിലുള്ളതോ ആയ ഹൃദയമിടിപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം, തലയില്‍ ഭാരമില്ലാത്തത് പോലെ തോന്നല്‍, ബോധക്ഷയം, തലകറക്കം എന്നിവയാണ് അരിത്മിയയുടെ മറ്റ് ലക്ഷണങ്ങള്‍. ചെറുപ്രായത്തില്‍ തുടങ്ങി പ്രായമാകുമ്പോള്‍ ഈ അവസ്ഥ മൂര്‍ച്ഛിക്കുന്ന സ്ഥിതിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT