Health

പുകവലിക്കാര്‍ ജാഗ്രതൈ...!; കൊവിഡ് നിങ്ങളെ വേഗം പിടികൂടാം

ലോക പുകയില വിരുദ്ധ ദിനം 2021:

പുകവലിക്കാര്‍ ജാഗ്രതൈ...!; കൊവിഡ് നിങ്ങളെ വേഗം പിടികൂടാം
X

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. കാന്‍സറിന് കാരണമാവുന്നു. കാന്‍സറിനു പുറമേ പുകവലി മൂലം ഉണ്ടാകുന്ന വിവിധ ആരോഗ്യ രോഗങ്ങളും ഉണ്ട്. ഇത് രോഗത്തിലേക്കും വൈകല്യത്തിലേക്കും നയിക്കുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ദ്രോഹിക്കുകയും ചെയ്യുന്നു. ഹൃദയം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, പ്രമേഹം, എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ ഉള്‍പ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എല്ലാം പുകവലി മൂലമുണ്ടാവാം എന്നെല്ലാം നമുക്കറിയാം. എന്നാല്‍, ഏറ്റവും ഒടുവിലായി ഗവേഷണങ്ങളില്‍ കണ്ടെത്തിയ മറ്റൊരു വസ്തുതയുണ്ട്. പുകവലിക്കുന്നവര്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നതാണത്. വിട്ടുമാറാത്ത ശ്വാസകോശ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി കൊവിഡിന് അടുത്ത ബന്ധമുള്ളതിനാല്‍ തന്നെ അത് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. മഹാമാരിയില്‍ നിന്നു രക്ഷപ്പെടാന്‍ നാമെല്ലാം പല വഴികള്‍ തേടുമ്പോള്‍ പുകവലി നിര്‍ത്തിയും അതിനെ ചെറുക്കേണ്ടതല്ലേ. ആരോഗ്യകരവും പോസിറ്റീവുമായ ജീവിതം നയിക്കുന്നതിനായി പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്. പുകവലി കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതു പോലെ തന്നെ കൊവിഡ് 19 വാക്‌സിന്‍ എടുക്കുന്നതിലും വളരെ പ്രധാനമാണ്. കൊവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷം പുകവലിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാരണം ഇത് നിരവധി വാക്‌സിനുകളിലേക്കുള്ള ആന്റിബോഡി പ്രതികരണം കുറയ്ക്കുമത്രേ.


പുകവലി മോഹം ചെറുക്കുന്നതിനുള്ള അഞ്ച് വഴികള്‍

നിങ്ങളുടെ ആരോഗ്യ സുരക്ഷ സുപ്രധാനമാണെന്ന് സ്വയം തിരിച്ചറിയുക

ആദ്യഘട്ടത്തില്‍ ഒരു ദിവസം വലിക്കുന്ന സിഗരറ്റിന്റെ എണ്ണം കുറച്ചുകൊണ്ട് വരിക. ക്രമേണ പൂര്‍ണമായും ഇല്ലാതാക്കുക.

നിക്കോട്ടിന്‍ തെറാപ്പി പരിഗണിക്കുക

മികച്ച ഡോക്ടറെ സമീപിക്കുക

പുകവലി ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക

World No Tobacco Day 2021: Smoking Is Crucial During Covid-19 Pandemic


Next Story

RELATED STORIES

Share it