- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടര്‍മാര്‍ കൂടുതല്‍ കടുത്തുരുത്തിയില്‍; കുറവ് കോട്ടയത്ത്
പൂഞ്ഞാര്‍ നിയോജക മണ്ഡലമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ 1,74,365 വോട്ടര്‍മാരില്‍ 87,389 പേര്‍ പുരുഷന്‍മാരും 86,976 പേര്‍ സ്ത്രീകളുമാണ്.
കോട്ടയം: ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് കടുത്തുരുത്തിയില്‍. ഇവിടെ ആകെയുള്ള 1,77,609 വോട്ടര്‍മാരില്‍ 89,975 പേര്‍ വനിതാ വോട്ടര്‍മാരും 87,632 പേര്‍ പുരുഷ വോട്ടര്‍മാരും രണ്ടുപേര്‍ ഇതരലിംഗ വിഭാഗത്തില്‍ പെട്ടവരുമാണ്. ഏറ്റവും കുറവ് വോട്ടര്‍മാര്‍ കോട്ടയം നിയോജകമണ്ഡലത്തിലാണ്. 78,431 വനിതകളും 73,843 പുരുഷന്‍മാരും ഇതരലിംഗ വിഭാഗത്തില്‍പെട്ട ഒരാളും ഉള്‍പ്പടെ 1,52,275 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
പൂഞ്ഞാര്‍ നിയോജക മണ്ഡലമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ 1,74,365 വോട്ടര്‍മാരില്‍ 87,389 പേര്‍ പുരുഷന്‍മാരും 86,976 പേര്‍ സ്ത്രീകളുമാണ്.പാലാ, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, വൈക്കം എന്നിവിടങ്ങളില്‍ യഥാക്രമം 1,74,015, 1,73,345, 1,64,921, 1,61,171, 1,57,842, 1,57,168, വോട്ടമാര്‍മാര്‍ വീതമാണുള്ളത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍വിഎസ്പി പോര്‍ട്ടല്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ മുഖേന വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. പേര് ചേര്‍ക്കുന്നതിനുളള സമയപരിധി അവസാനിക്കുന്നതോടെ നിലവിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കും. കലക്ടറേറ്റിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും ഒരുക്കിയിട്ടുള്ള ടച്ച് സ്‌ക്രീനുകളിലും വോട്ടര്‍പട്ടിക പരിശോധിക്കാം.
RELATED STORIES
കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം
7 Nov 2024 8:52 AM GMT'സിനിമയില്‍ അഭിനയിക്കണം' പ്രതിയുടെ മുടിവെട്ടരുതെന്ന് കോടതി ഉത്തരവ്
7 Nov 2024 7:33 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: അഡ്വ. മിത സുധീന്ദ്രന്‍ അമിക്കസ് ക്യൂറി
7 Nov 2024 7:28 AM GMTസ്വര്‍ണ വിലയില്‍ ഇടിവ്; പവന് 57,600 രൂപ, ഗ്രാമിന് 7,200
7 Nov 2024 7:18 AM GMTസല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന് സ്വദേശി...
7 Nov 2024 7:12 AM GMTമജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍...
7 Nov 2024 6:52 AM GMT