Kerala News

ചാലക്കുടിയില്‍ ജേക്കബ് തോമസ് മല്‍സരിക്കും

ചാലക്കുടിയില്‍ ജേക്കബ് തോമസ് മല്‍സരിക്കും
X

തിരുവനന്തപുരം: ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി-20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി ജേക്കബ് തോമസ് ഐപിഎസ് മല്‍സരിക്കും. ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരെയാകും ജേക്കബ് തോമസിന്റെ പ്രധാനപ്രചാരണം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍, അതും ഡിജിപി റാങ്കിലുള്ളയാള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങുന്നത്. കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി 20. പ്രാദേശികതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വാരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി ഇന്നസെന്റിന് വെല്ലുവിളിയുയര്‍ത്താന്‍ ജേക്കബ് തോമസിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ജേക്കബ് തോമസാണ്. എന്നാല്‍, 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ജോലി രാജിവച്ചാണിപ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. എന്നാല്‍ ഇ പി ജയരാജന്റെ ബന്ധുനിയമനക്കേസില്‍ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ ഇദ്ദേഹം ഇടത് സര്‍ക്കാരിന് അനഭിമതനാവുകയായിരുന്നു.

Next Story

RELATED STORIES

Share it