- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്തെ ലീഗ് അപ്രമാദിത്വത്തിന് പൂട്ട് വീഴുമോ ?
മുസ്്‌ലിം ലീഗ് കുത്തകയാക്കിയ മഞ്ചേരി 2009ല്‍ മണ്ഡല പുനക്രമീകരണത്തെ തുടര്‍ന്നാണ് മലപ്പുറമായി മാറിയത്. മലപ്പുറം മണ്ഡലം 2009 ല്‍ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടു. അതിനു മുമ്പ് മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളുടെ ഭാഗമായിരുന്നു ഇത്. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് മലപ്പുറം. മണ്ഡലത്തിന്റെ പ്രതിനിധിയായിരിക്കെയാണ് മുന്‍ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് പാര്‍ലമെന്റിനകത്ത് കുഴഞ്ഞുവീണു മരിച്ചത്.
റസാഖ് മഞ്ചേരി
മലപ്പുറം: മുസ്‌ലിം ലീഗിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ പാര്‍ലമെന്റില്‍ എക്കാലത്തേക്കുമായി അടയാളപ്പെടുത്തിയ മണ്ഡലമായിരുന്നു മഞ്ചേരി. മുസ്്‌ലിം ലീഗ് കുത്തകയാക്കിയ മഞ്ചേരി 2009ല്‍ മണ്ഡല പുനക്രമീകരണത്തെ തുടര്‍ന്നാണ് മലപ്പുറമായി മാറിയത്. മലപ്പുറം മണ്ഡലം 2009 ല്‍ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടു. അതിനു മുമ്പ് മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളുടെ ഭാഗമായിരുന്നു ഇത്. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് മലപ്പുറം. മണ്ഡലത്തിന്റെ പ്രതിനിധിയായിരിക്കെയാണ് മുന്‍ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് പാര്‍ലമെന്റിനകത്ത് കുഴഞ്ഞുവീണു മരിച്ചത്.
മുസ്‌ലിം ലീഗിന്റെ കിങ് മേക്കറും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിയാണ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിങ് എംപിയായ അദ്ദേഹം ഇ അഹമ്മദിന്റെ മരണപ്പെട്ടതിനെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരെഞ്ഞെടുപ്പിലാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയത്. 1,71,038 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ച കുഞ്ഞാലിക്കുട്ടി ഇത്തവണയും പാട്ടുംപാടി ജയിക്കുമെന്ന ഉറപ്പിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവാണ് രംഗത്തുള്ളത്. എസ്എഫ്‌ഐക്കാരായ യുവജനങ്ങളില്‍ ഇത്തിരി ഓളമുണ്ടാക്കുമെന്നതൊഴിച്ചാല്‍ കുഞ്ഞാലിക്കുട്ടിയുടെ മേധാവിത്വത്തിന് അല്‍പ്പംപോലും മങ്ങലേല്‍പ്പിക്കാന്‍ സാനുവിന് കഴിയില്ല. ഉറച്ച സിപിഎം വോട്ടുകളും ലീഗ് വിരുദ്ധ വോട്ടുകളും മാത്രമേ സാനുവിന് ലഭിക്കാനിടയുള്ളു. മഞ്ചേരി മണ്ഡലമായിരുന്ന കാലത്ത് ടി കെ ഹംസ അരലക്ഷം വോട്ടുകള്‍ക്ക് കെ പി എ മജീദിനെ അട്ടിമറിച്ചിരുന്നു.
2009ല്‍ പുനക്രമീകരിച്ച മലപ്പുറത്ത് ടി കെ ഹംസ രണ്ടാമതും മല്‍സരിച്ചെങ്കിലും ഇ അഹമ്മദ് മലര്‍ത്തിയടിച്ചു. 4,27,940 നേടിയ ഇ അഹമ്മദ് 1,15,597 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഹംസയെ ഇരുത്തിയത്. 2014 സിപിഎമ്മിലെ പി കെ സൈനബയാണ് എതിരാളിയായെത്തിയത്. 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ അഹമ്മദ് അന്ന് നേടിയത്. ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരം 47,853 വോട്ട് നേടിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി 29,216 വോട്ടും നേടി. 64,705 വോട്ടാണ് ബിജെപി നേടിയത്. ഇത് 2009 ല്‍ അവര്‍ക്ക് ലഭിച്ചതിന്റെ ഇരട്ടിയോളം വരും. 2014 ല്‍ നേടിയതിനേക്കാള്‍ 970 വോട്ട് 2017 ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടി. മൊത്തം പോള്‍ ചെയ്ത 9,35,334 ല്‍ 5,15,330 വോട്ടാണ് അന്ന് കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ മല്‍സരിച്ചിരുന്നില്ല. എന്നിട്ടും 2014ല്‍ ഇ അഹമ്മദ് നേടിയ ഭൂരിപക്ഷത്തോളമെത്താന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല.
എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും നേടിയ 77,069 വോട്ട് മണ്ഡലത്തിന്റെ രാഷ്ട്രീയഗതി നിര്‍ണയിക്കാന്‍ മതിയായതാണെന്നു സാരം. പാര്‍ലമെന്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച എംപി എന്ന ദുഷ്‌പേര് കുഞ്ഞാലിക്കുട്ടിയുടെ ചുമലില്‍ ഉണ്ടെന്നുകൂടി കൂട്ടിവായിക്കണം. കുഞ്ഞാലിക്കുട്ടി വെറും 45 ശതമാനം യോഗങ്ങളില്‍ മാത്രമാണ് പങ്കെടുത്തതെന്നു പാര്‍ലമെന്റ് രേഖകളില്‍ കാണാം. 2017 ഏപ്രില്‍ 17ന് എംപിയായ ശേഷം ഇതുവരെ അഞ്ചു ചര്‍ച്ചകളിലും 64 ചോദ്യങ്ങളിലും മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. പാര്‍ലമെന്റില്‍ മുത്വലാഖ് ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ നാട്ടിലെ കല്യാണത്തിന് കോഴി ബിരിയാണി തിന്ന് രസിച്ചതും വിമാനം വൈകി വോട്ടെടുപ്പില്‍നിന്ന് മുങ്ങിയതുമെല്ലാം വാര്‍ത്തയായതാണ്.
RELATED STORIES
കാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMT''ഭീകരവാദം സ്പോണ്സര്'' ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും...
15 Jan 2025 2:02 AM GMT