Finance & Investment

മോഡിയുടെ സ്വര്‍ണനിക്ഷേപ പദ്ധതി; പ്രതീക്ഷിച്ചത് 20,000 ടണ്‍,ലഭിച്ചത് 400 ഗ്രാം സ്വര്‍ണം

മോഡിയുടെ സ്വര്‍ണനിക്ഷേപ പദ്ധതി; പ്രതീക്ഷിച്ചത് 20,000 ടണ്‍,ലഭിച്ചത് 400 ഗ്രാം സ്വര്‍ണം
X
Mody-gold-schemeന്യൂഡല്‍ഹി; പ്രധാനമന്ത്രി മോഡിയുടെ സ്വര്‍ണ നിക്ഷേപ പദ്ധതി  ആദ്യസൂചന പരാജയമെന്ന്.പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു പദ്ധതിയായിട്ട് കൂടി ഇതുവരെ ആകര്‍ഷിക്കാനായത് വെറും 400 ഗ്രാം സ്വര്‍ണം മാത്രം.  20,000 ടണ്‍ സ്വര്‍ണമാണ് രാജ്യത്തിന് നിക്ഷേപമായി വരുമെന്ന് പദ്ധതിയിലൂടെ സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്.

സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാതെ ബാങ്കുകളില്‍ ബാങ്കുകളില്‍ നിക്ഷേപിച്ച് സമ്പാദ്യമുണ്ടാക്കൂവെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  മുമ്പത്തെ പദ്ധതിയേക്കാള്‍ അധികം ഇതിനായി പലിശ നിരക്കും  ഗോള്‍ഡ് തിരിച്ചെടുക്കല്‍  ബോണ്ടുകളും വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ ഇതുവരെ പദ്ധതിയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കാനായില്ലെന്നാണ് ആദ്യസൂചനകള്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണം പരിശോധനയ്ക്കും,നിക്ഷേപ സൗകര്യത്തിനും സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കണമെന്നും,പദ്ധതി റിവ്യൂ ചെയ്യണമെന്നും  ജെം ആന്റ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഇന്ത്യയുടെ നോര്‍ത്തേണ്‍ റീജിയണല്‍ ചെയര്‍മാന്‍ അനില്‍ സക്‌വാള്‍ പറഞ്ഞു.

നിലവില്‍ പദ്ധതിയ്ക്കായി 29 പരിശോധന കേന്ദ്രങ്ങളും,നാലു റിഫൈനറികളുമാണ് ഉള്ളത്. പക്ഷെ അമ്പത് പരിശോധന കേന്ദ്രങ്ങളും,20 റിഫൈനറികളും ഈ വര്‍ഷം അവസാനത്തോടെ ആവശ്യമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാര്‍ക്ക് ലോഹത്തോടുള്ള ബന്ധം രാജ്യത്തെ സാമ്പത്തിക മേഖലയെ സഹായിക്കാനും അതിലുപരി സാമ്പത്തിക വളര്‍ച്ചയെ പ്രചോദിപ്പിക്കാനും വേണ്ടി ഉപയോഗപ്പെടുത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിട്ട പദ്ധതി പരാജയമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
Next Story

RELATED STORIES

Share it