Sub Lead

''എന്‍ഡിഎ ദലിത് വിരുദ്ധം''; മുന്നണി വിട്ട് ആര്‍എല്‍ജെപി

എന്‍ഡിഎ ദലിത് വിരുദ്ധം; മുന്നണി വിട്ട് ആര്‍എല്‍ജെപി
X

ന്യൂഡല്‍ഹി: ബിഹാറിലെ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ടി (ആര്‍എല്‍ജെപി) ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി വിട്ടു. ഇന്നുവരെ എന്‍ഡിഎക്ക് ഒപ്പമായിരുന്നുവെന്നും ഇനി മുതല്‍ അവരുടെ ഭാഗമല്ലെന്നും ആര്‍എല്‍ജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പശുപതി കുമാര്‍ പരസ് അറിയിച്ചു. ''2014 മുതല്‍ ഇന്നുവരെ ഞാന്‍ എന്‍ഡിഎയ്‌ക്കൊപ്പമുണ്ട്. ഞങ്ങള്‍ എന്‍ഡിഎയുടെ വിശ്വസ്ത സഖ്യകക്ഷിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്‍ഡിഎയിലെ ആളുകള്‍ ഞങ്ങളുടെ പാര്‍ടിയോട് അനീതി കാണിച്ചത് നിങ്ങള്‍ കണ്ടിരിക്കണം, കാരണം ഞങ്ങളുടേത് ഒരു ദലിത് പാര്‍ടിയാണ്''. അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ അടുത്തിടെ നടന്ന യോഗങ്ങളില്‍ എന്‍ഡിഎ അംഗങ്ങള്‍ തന്റെ പാര്‍ടിയെ അവഗണിച്ചെന്നും പശുപതി പറഞ്ഞു. എന്നിരുന്നാലും, തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ബിഹാറില്‍ എന്‍ഡിഎ യോഗം നടന്നപ്പോഴെല്ലാം ബിജെപി സംസ്ഥാന മേധാവിയും ജെഡിയു സംസ്ഥാന മേധാവിയും തങ്ങള്‍ ബീഹാറിലെ 'പഞ്ച പാണ്ഡവന്മാരാണെന്ന്' പ്രസ്താവനകള്‍ പുറപ്പെടുവിച്ചു, പക്ഷേ അവര്‍ എവിടെയും തന്റെ പാര്‍ടിയുടെ പേര് പരാമര്‍ശിച്ചില്ലെന്നും പശുപതി പറഞ്ഞു.

Next Story

RELATED STORIES

Share it