Agriculture

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാവാന്‍ ഇനി നാലുദിവസം കൂടി

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാവാന്‍ ഇനി നാലുദിവസം കൂടി
X

കോട്ടയം: പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സിലും അംഗമാവാന്‍ ഇനി നാലുദിവസം കൂടി മാത്രം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയും. ഇരുപദ്ധതികളിലും ഈ സീസണില്‍ ചേരേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്തിട്ടുളള കര്‍ഷകരെ അതാതു ബാങ്കുകള്‍/ സഹകരണ സംഘങ്ങള്‍ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കേണ്ടതാണ്.

വായ്പ എടുക്കാത്ത കര്‍ഷകര്‍ അടുത്തുളള പൊതുസേവന/ അക്ഷയകേന്ദ്രങ്ങള്‍ അല്ലെങ്കില്‍ അംഗീകൃത ബ്രോക്കിങ് പ്രതിനിധികള്‍ മുഖേനയോ അല്ലെങ്കില്‍ നേരിട്ട് ഓണ്‍ലൈനായോ ചേരാവുന്നതാണ് (www.pmfby.gov.in). പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തു വരുന്നത്. വിജ്ഞാപിത പ്രദേശത്ത് പ്രസ്തുത സീസണിലെ വിളവ് കിട്ടേണ്ടിയിലുന്ന വിളവിനേക്കാള്‍ കുറവാണെങ്കിലും കര്‍ഷകന് പദ്ധതിപ്രകാരം നഷ്ടപരിഹാരം നിബന്ധനകള്‍ക്ക് അടിസ്ഥാനമായി ലഭിക്കുന്നതാണ്.

കാലാവാസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം വെളളപ്പൊക്കം, കാറ്റ്, ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതിക്ഷോഭങ്ങള്‍ നിമിത്തമുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കും. കാലാവസ്ഥാ വിവരമനുസരിച്ച് ഓരോ വിളകള്‍ക്കും രേഖപ്പെടുത്തുന്ന പ്രതികൂലസാഹചര്യങ്ങള്‍ക്കും പരിരക്ഷ ലഭ്യമാണ്.

Next Story

RELATED STORIES

Share it