Environment

തണ്ണീര്‍ പക്ഷികളുടെ സര്‍വ്വേ നടത്തി

കേരള വനം വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ ഭാഗത്ത് തണ്ണീര്‍ത്തടങ്ങളില്‍ തണ്ണീര്‍പക്ഷികളുടെ സര്‍വ്വേ നടത്തി

തണ്ണീര്‍ പക്ഷികളുടെ സര്‍വ്വേ നടത്തി
X

മലപ്പുറം: കേരള വനം-വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ ഭാഗത്ത് തണ്ണീര്‍ത്തടങ്ങളില്‍ തണ്ണീര്‍പക്ഷികളുടെ സര്‍വ്വേ നടത്തി. ഫ്രണ്ട്‌സ് ഓഫ് നേച്ചര്‍, റീ ഇക്കോ തിരുനാവായ എന്നീ സംഘടനകള്‍ ചേര്‍ന്ന് പട്ടര്‍നടക്കാവ്, കുണ്ടിലങ്ങാടി, വലിയ പറപ്പൂര്‍, പല്ലാര്‍കായല്‍, ചെമ്പിക്കല്‍, മഞ്ചാടി, സൗത്ത് പല്ലാര്‍, ബന്ദര്‍, താമരക്കുളം, കൊടക്കല്‍ എന്നീ സ്ഥലങ്ങളിലാണ് സര്‍വ്വേ നടത്തിയത്.

തണ്ണീര്‍ത്തട പക്ഷികളുടെ സംരക്ഷണത്തില്‍ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുക, തണ്ണീര്‍ത്തട പക്ഷികളുടെ വൈവിധ്യം , അവ നേരിടുന്ന വെല്ലുവിളികള്‍, തണ്ണീര്‍ത്തടങ്ങളിലെ പക്ഷികളുടെ ആവാസ വ്യവസ്ഥ എന്നിവ മനസ്സിലാക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമാണ് സര്‍വ്വേ നടത്തിയത്.

മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, വി സജികുമാര്‍, പക്ഷി നിരീക്ഷകരായ ഡോ . ബിനു, ശ്രീനില മഹേഷ്, റഫീക്ക് ബാബു, വിവേക്, സല്‍മാന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പക്ഷി സര്‍വ്വേ നടത്തിയത്. തണ്ണീര്‍തട, തണ്ണീര്‍തടാനുബന്ധ ഇനത്തില്‍പ്പെട്ട 200 ല്‍ പരം പക്ഷികളെയും, വള്ളി നെക്‌സ് സ്‌റ്റോര്‍ക്ക്, യൂറേഷ്യന്‍ മാര്‍ഷ് ഹാരിയര്‍ തുടങ്ങി അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പക്ഷികളെയും സര്‍വ്വേയില്‍ കണ്ടെത്തി.






Next Story

RELATED STORIES

Share it