Crime News

മരണവീട്ടില്‍ കയറി പോലിസ് അതിക്രമം കാണിച്ചതായി പരാതി

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി മധുവിന്റെ വീട്ടിലാണ് പോലിസ് കയറി അതിക്രമം കാണിച്ചത്

മരണവീട്ടില്‍ കയറി പോലിസ് അതിക്രമം കാണിച്ചതായി പരാതി
X

തിരുവനന്തപുരം: മരണവീട്ടില്‍ കയറി പോലിസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി മധുവിന്റെ വീട്ടിലാണ് പോലിസ് കയറി അതിക്രമം കാണിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തിലെ ഘോഷയാത്ര കടന്ന് പോകുന്നതിനിടെ മധുവും മകന്‍ അരവിന്ദും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇവരെ പിടിക്കാനായി മധുവിന്റെ ഭാര്യ വീട്ടില്‍ കയറി പോലിസ് അതിക്രമം കാണിച്ചുവെന്നാണ് പരാതി.

മധുവിന്റെ ഭാര്യയുടെ അമ്മ രണ്ട് ദിവസം മുമ്പാണ് മരിച്ചത്. അതിനാല്‍ മധുവും കുടുംബവും ഈ വീട്ടിലാണുണ്ടായിരുന്നത്. വീട്ടിലെത്തിയ സംഘം അരവിന്ദിനെ കസ്റ്റഡിയിലെടുത്താണ് മടങ്ങിയത്.

അതേസമയം, വീട്ടിനുള്ളില്‍ അതിക്രമം കാണിച്ചെന്ന ആരോപണം നെയ്യാറ്റിന്‍കര ഡിവൈഎസ്പി നിഷേധിച്ചു. പോലിസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കല്ലെടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അരവിന്ദെന്നും ഇയാളുടെ ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റതാണെന്നും ഡിവൈഎസ്പി പറഞ്ഞു.

Next Story

RELATED STORIES

Share it