Districts

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

സ​ർ​ക്കാ​ർ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണ്. വിളർച്ച ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബാ​ല്യ​ത്തി​ൽ​ ത​ന്നെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണം.

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി
X

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ നി​ല​വി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ സ​ർ​ക്കാ​രിന്റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്ന് നി​യ​മ​സ​ഭ സ​മി​തി. അ​ട്ട​പ്പാ​ടി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി സ​മി​തി വി​ല​യി​രു​ത്തി.

സ​ർ​ക്കാ​ർ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണ്. വിളർച്ച ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബാ​ല്യ​ത്തി​ൽ​ ത​ന്നെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണം. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ഷ​കാ​ഹാ​രം ന​ൽ​കു​ന്ന പ​ദ്ധ​തി തുടര​ണം. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, പി​ന്നാ​ക്ക ക്ഷേ​മ​വ​കു​പ്പ് എ​ന്നി​വ​ർ ഇ​തി​ന് മു​ൻ​കൈ​യെ​ടു​ക്ക​ണം. സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​റി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും സ്ത്രീ​ക​ള്‍-ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍-കു​ട്ടി​ക​ൾ-ഭി​ന്ന​ശേ​ഷി ക്ഷേ​മ സ​മി​തി ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ അഡ്വ. കെ ​ശാ​ന്ത​കു​മാ​രി എംഎ​ൽ.എ പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ എ​ന്നി​വ​രി​ൽ​നി​ന്ന്​ നി​വേ​ദ​ന​ങ്ങ​ളും സ​മി​തി സ്വീ​ക​രി​ച്ചു. സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​റ്റി​ങ്ങ​ൽ എം​എ​ൽഎ ഒ എ​സ് അം​ബി​ക, അ​രൂ​ർ എംഎ​ൽഎ ദ​ലീ​മ, ഇ​രി​ക്കൂ​ർ എംഎ​ൽഎ സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ൻ ഷം​സു​ദ്ദീ​ൻ എംഎൽഎ, ജി​ല്ല ക​ല​ക്ട​ർ മൃ​ൺ​മ​യി ജോ​ഷി, എഡിഎം കെ ​മ​ണി​ക​ണ്ഠ​ൻ, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അം​ബി​ക ല​ക്ഷ്മ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മ​രു​തി മു​രു​ക​ൻ, ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി ​രാ​മ​മൂ​ർ​ത്തി, ത​ഹ​സി​ൽ​ദാ​ർ വേ​ണു​ഗോ​പാ​ൽ, ഐടിഡിപി പ്രോ​ജ​ക്ട്​ ഓ​ഫി​സ​ർ വികെ സു​രേ​ഷ്‌​കു​മാ​ർ, കു​ടും​ബ​ശ്രീ കോ​ഓ​ഡി​നേ​റ്റ​ർ പി ​സെ​യ്ത​ല​വി, ജി​ല്ല വ​നി​ത പ്രൊ​ട്ട​ക്​​ഷ​ൻ ഓ​ഫി​സ​ർ വിഎ​സ് ലൈ​ജു, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​സ് ശു​ഭ, ഐസിഡിഎ​സ് ഓ​ഫി​സ​ർ സിആ​ർ ല​ത വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Next Story

RELATED STORIES

Share it