Districts

മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആർഎസ്എസ്; എസ്ഡിപിഐ, കാസർകോട് മണ്ഡലം ജാഥ വിജയിപ്പിക്കും

മൊഗ്രാൽപുത്തൂരിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് പാക്യാര പതാക കൈമാറി പ്രചാരണ ജാഥ ഉദ്ഘാടനം നിർവഹിക്കും.

മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആർഎസ്എസ്; എസ്ഡിപിഐ, കാസർകോട് മണ്ഡലം ജാഥ വിജയിപ്പിക്കും
X

കാസർകോട്: മതേതരത്വമാണ് ഇന്ത്യ ഭീകരതയാണ് ആർഎസ്എസ് എന്ന മുദ്രാവാക്യമുന്നയിച്ച് എസ്ഡിപിഐ കാസർകോട് മണ്ഡലം ജാഥ വിജയിപ്പിക്കുമെന്ന് എസ്ഡിപിഐ കാസർകോട് മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സംഘപരിവാർ രാജ്യത്ത് വിധ്വംസന പ്രവർത്തനത്തിലൂടെ കലാപങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമകാലീക സാഹചര്യത്തിൽ സംഘപരിവാർ വിരുദ്ധ പ്രചാരണങ്ങൾക്ക് ശക്തി പകരാൻ രാജ്യത്താകമാനം പ്രതിഷേധ മതിൽ തീർക്കാൻ തയ്യാറെടുക്കുകയാണ് എസ്ഡിപിഐ. അതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആർഎസ്എസ് എന്ന പ്രമേയത്തിൽ വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 4, 5 തീയതികളിലായാണ് കാസർകോട് മണ്ഡലത്തിൽ മുഹമ്മദ് കരിമ്പളവും,അൻവർ കല്ലങ്കൈയും നയിക്കുന്ന ജാഥ പര്യടനം നടത്തുന്നത്.

മൊഗ്രാൽപുത്തൂരിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് പാക്യാര പതാക കൈമാറി പ്രചാരണ ജാഥ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ചൗക്കി, എരിയാൽ, ചേരങ്കൈ, നെല്ലിക്കുന്ന്, തളങ്കര, അണങ്കൂർ, പുതിബസ്റ്റാൻ്റ്, ചൂരി തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 5 മണിക്ക് ഉളയത്തടുക്കയിൽ സമാപിക്കും. രണ്ടാം ദിവസം നായൻമാർമൂലയിൽ നിന്നും ആരംഭിച്ച് ആലംപാടി, സന്തോഷ് നഗർ, നാലാംമൈൽ, ചെർക്കള, ഇടനീർ, നെല്ലിക്കട്ട തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 5 മണിക്ക് ബദിയടുക്കയിൽ സമാപിക്കും.

Next Story

RELATED STORIES

Share it