Districts

ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു

മദ്യത്തെ സാമാന്യവത്കരിക്കാനും വാണിജ്യവത്കരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു
X

മാള: ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. ലഹരിവിരുദ്ധ ജാഗ്രതാസദസ്സ് മാളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട് മുടിഞ്ഞാലും ഖജനാവ് നിറയണമെന്നാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യത്തെ സാമാന്യവത്കരിക്കാനും വാണിജ്യവത്കരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. രൂപത വികാരി ജനറൽ മോൺ. ജോസ് മഞ്ഞളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ് ജെറി പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജാഗാതാ സദസ്സിന് മുന്നോടിയായി നടത്തിയ റാലി മാള ഫൊറോന വികാരി ഫാ. വർഗ്ഗീസ് ചാലിശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് പേര്‍ റാലിയിലും പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുത്തു.

Next Story

RELATED STORIES

Share it