Districts

തൃശൂർ ജില്ലയിൽ 72 പേർക്ക് കൂടി കൊവിഡ്; 45 പേർക്ക് രോഗമുക്തി

സമ്പർക്ക കേസുകളിൽ ആറെണ്ണം ഉറവിടം അറിയാത്തതാണ്.

തൃശൂർ ജില്ലയിൽ 72 പേർക്ക് കൂടി കൊവിഡ്; 45 പേർക്ക് രോഗമുക്തി
X

തൃശൂർ: തൃശൂർ ജില്ലയിൽ ആഗസ്ത് നാല് ചൊവ്വാഴ്ച 72 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. ചൊവ്വാഴ്ച 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ 544 പേർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നു. ഇതുവരെയുള്ള ആകെ പോസിറ്റിവ് കേസുകൾ 1748. ആകെ നെഗറ്റീവ് കേസുകൾ 1186. തൃശൂർ സ്വദേശികളായ 11 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിൽസയിലുണ്ട്.

സമ്പർക്ക കേസുകളിൽ ആറെണ്ണം ഉറവിടം അറിയാത്തതാണ്. ക്ലസ്റ്റർ വഴിയുള്ള സമ്പർക്ക വ്യാപനം ഇങ്ങനെയാണ്. പട്ടാമ്പി ക്ലസ്റ്റർ 17, കെഎസ്ഇ ക്ലസ്റ്റർ 10, ശക്തൻ ക്ലസ്റ്റർ ആറ്, ചാലക്കുടി ക്ലസ്റ്റർ 2, ഇരിങ്ങാലക്കുട ക്ലസ്റ്റർ ഒന്ന്, മറ്റ് സമ്പർക്ക കേസുകൾ 24. വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന അഞ്ച് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11978 പേരിൽ 11411 പേർ വീടുകളിലും 567 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 87 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 409 പേരെ ചൊവ്വാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 789 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ചൊവ്വാഴ്ച്ച 1643 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 38654 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 38098 സാംപിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 556 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാംപിളുകൾ പരിശോധിക്കുന്നത് കൂടാതെ 10907 ആളുകളുടെ സാംപിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it