Districts

വയനാട് ജില്ലയില്‍ 475 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72413 ആയി. 67363 പേര്‍ ഇതുവരെ രോഗമുക്തരായി.

വയനാട് ജില്ലയില്‍ 475 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കൽപ്പറ്റ: വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 475 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 335 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.06 ആണ്. 473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72413 ആയി. 67363 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4277 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3084 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 70, വെള്ളമുണ്ട 51, നെൻമേനി 34, അമ്പലവയൽ 29, മുട്ടിൽ 27, പനമരം, പൂതാടി 25 വീതം, സുൽത്താൻ ബത്തേരി 23, നൂൽപ്പുഴ 20, ഇടവക 17, മൂപ്പൈനാട്, പുൽപ്പള്ളി 15 വീതം, മേപ്പാടി 14, തവിഞ്ഞാൽ, തിരുനെല്ലി, മീനങ്ങാടി 13 വീതം, കൽപ്പറ്റ, കണിയാമ്പറ്റ 11 വീതം, വെങ്ങപ്പള്ളി 9, തരിയോട്, മുള്ളൻകൊല്ലി 7 വീതം, തൊണ്ടർനാട്, വൈത്തിരി 6 വീതം, പടിഞ്ഞാറത്തറ 5, കോട്ടത്തറ 4, പൊഴുതന 3 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതര സംസ്‌ഥാനത്തു നിന്നെത്തിയ 2 തമിഴ്നാട് സ്വദേശികളും രോഗ ബാധിതരായി.

1142 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1142 പേരാണ്. 1144 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14079 പേര്‍. ഇന്ന് പുതുതായി 100 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3168 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 565365 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 529730 എണ്ണത്തിന്റെ ഫലം ലഭിച്ചു. 457317 പേര്‍ നെഗറ്റീവും 72413 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it