India

റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ 150 സൈനികര്‍ക്ക് കൊവിഡ്

ആയിരത്തോളം സൈനികരിലാണ് പരിശോധന നടത്തിയത്. പലര്‍ക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ 150 സൈനികര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലും പരേഡിലും പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ 150 സൈനികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരേഡിന്റെ പരിശീലനത്തിനായെത്തിയ സൈനികരെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ചിലരില്‍ രോഗബാധ കണ്ടെത്തിയതെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

ആയിരത്തോളം സൈനികരിലാണ് പരിശോധന നടത്തിയത്. പലര്‍ക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പരേഡ് സുരക്ഷിതമായി നടത്തുന്നതിന് കര്‍ശന പ്രോട്ടോക്കോളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

റിപബ്ലിക് പരേഡിലും സൈനിക ദിനത്തിന്റെ വാര്‍ഷികത്തിലും പങ്കെടുക്കാനായി ഓരോ വര്‍ഷവും ആയിരക്കണക്കിന് സൈനികരാണ് ഡല്‍ഹിയിലെത്തുന്നത്. കൊവിഡിനിടയിലും ജനുവരി 26 ന് രാജ്പാഥില്‍ പരേഡ് നടത്താനുള്ള പദ്ധതികള്‍ അധികൃതര്‍ തുടരുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാല്‍, ബ്രിട്ടനിലെ പുതിയ വൈറസ് ബാധയെത്തുടര്‍ന്ന് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it