- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടിലെ ക്രമക്കേട്; ആമസോണ്‍ ഇന്ത്യ മേധാവിക്ക് ഇഡിയുടെ സമന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പലചരക്കു വ്യാപാര രംഗത്തെ ഏറ്റവും വലിയ സാന്നിധ്യങ്ങളിലൊന്നായ ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. അടുത്തയാഴ്ചയാണ് വിളിച്ചുവരുത്തുക. 2019ല്‍ ഏകദേശം 1,400 കോടി രൂപയുടെ ഇടപാടില്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ 49 ശതമാനം ഓഹരികള്‍ ആമസോണ്‍ വാങ്ങിയിരുന്നു.
ഈ ഇടപാടില്‍ ഇന്ത്യയുടെ വിദേശനാണ്യ വിനിമയ നിയമമായ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ)യുടെ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ ഇന്ത്യക്കെതിരേ ഫെമ കേസ് ഫയല്‍ ചെയ്തത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്. ഇത് തടയാന്‍ ആമസോണ്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആമസോണും അംബാനിയും ഇന്ത്യയിലും വിദേശത്തും കോടതികളില്‍ പോരാടുകയാണ്.
കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് എതിരാളികളായ ഇന്ത്യന്‍ കമ്പനി റീട്ടെയില്‍ ആസ്തികള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടപ്പോള്‍ കരാര്‍ ലംഘനം ഉയര്‍ത്തിക്കാട്ടി ഫ്യൂച്ചര്‍ റീട്ടെയിലുമായുള്ള കരാര്‍ ആമസോണ്‍ തടഞ്ഞിരുന്നു. ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്‌റ്റോറുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വില്‍ക്കാനുള്ള പദ്ധതി 2019 ലെ പങ്കാളിത്ത കരാര്‍ ലംഘിക്കുന്നുവെന്നാണ് ആമസോണ്‍ പറയുന്നത്. അതേസമയം, ഇടപാട് പരാജയപ്പെട്ടാല്‍ കമ്പനി തകരുമെന്നാണ് കടബാധ്യതയുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് പറയുന്നത്.
RELATED STORIES
തെലങ്കാന 'ഓപറേഷന് താമര': കൊച്ചി അമൃത ആശുപത്രി അഡീ. ജനറല് മാനേജര്...
19 Nov 2022 9:39 AMനാഷനല് ഹെറാള്ഡ് കേസ്; രാഹുല് ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
14 Jun 2022 2:39 AMസോഷ്യല് മീഡിയ പോസ്റ്റുകള്; പോലിസിന്റെ നടപടി പക്ഷപാതിത്വമെന്ന് ആരോപണം
20 April 2022 4:46 PMദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന്; മമതാ ബാനര്ജിക്ക് മുംബൈ കോടതിയുടെ ...
2 Feb 2022 12:47 PMനടി ഐശ്വര്യ റായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്...
20 Dec 2021 6:31 AM
നാസിക്കില് പതിറ്റാണ്ടുകള് പഴക്കമുള്ള ദര്ഗ നഗരസഭ പൊളിച്ചു; സംഘര്ഷം; ...
17 April 2025 4:17 AMവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സുപ്രിംകോടതിയിലെ നിയമപോരാട്ടം; വസ്തുതകളെ...
17 April 2025 3:28 AMഗ്രഹാം സ്റ്റെയ്ന്സ് കൊലക്കേസ്: പ്രതിയായ ബജ്റംഗ് ദള് പ്രവര്ത്തകനെ...
17 April 2025 3:07 AMനാഗ്പൂര് സംഘര്ഷം: ''ഫാഹിം ഖാന്റെ വീട് പൊളിച്ചത് തെറ്റ്'' ;...
17 April 2025 2:15 AM'താജ് മഹല് ഹിന്ദു ക്ഷേത്രമെന്ന്' ഷാജഹാന് ചക്രവര്ത്തിയുടെ ഖബറില്...
17 April 2025 1:19 AMവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില് സുപ്രിംകോടതിയില് നടന്നത്
16 April 2025 5:35 PM