- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അംബാനിക്ക് സ്‌പെക്ട്രം വഴിവിട്ട് നല്‍കി; മോദിക്കെതിരേ ആരോപണവുമായി കോണ്‍ഗ്രസ്
ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ടെലികോം മന്ത്രാലയത്തിനുമെതിരേ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. ഇതുവഴി 69,381 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സിഎജി റിപോര്‍ട്ടാണ് മോദിക്കെതിരേ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുന്നത്.
കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എഐസിസി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഴിമതി ആരോപണമുന്നയിച്ചത്. 2015ല്‍ മൈക്രോവേവ് സ്‌പെക്ട്രം ഒരു കമ്പനിക്ക് 'ആദ്യം വന്നവര്‍ക്ക് ആദ്യം' എന്ന രീതിയില്‍ കരാറാക്കി നല്‍കിയെന്നാണ് സിഎജി റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഏത് കമ്പനിക്കാണ് നല്‍കിയതെന്നും എത്ര രൂപയുടെ നഷ്ടം ഇതുവഴി സര്‍ക്കാരിനുണ്ടായെന്നും സിഎജി റിപോര്‍ട്ടിലില്ല. 101 കമ്പനികള്‍ മൈക്രോവേവ് സ്‌പെക്ട്രത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ ഇത്തരത്തില്‍ കരാര്‍ നല്‍കിയത് നഷ്ടമുണ്ടാക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല, ആദ്യം വന്നവര്‍ക്ക് ആദ്യം കരാര്‍ നല്‍കുകയെന്നത് ടെലികോം മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഏത് സ്‌പെക്ട്രവും ലേലം ചെയ്താണ് ടെലികോം മന്ത്രാലയം നല്‍കാറുള്ളത്. റിലയന്‍സ് ജിയോക്കാണ് ആദ്യം ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൈക്രോവേവ് സ്‌പെക്ട്രം കരാര്‍ നല്‍കിയത്. പിന്നീട് സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും കരാര്‍ നല്‍കി. ഇത് അഴിമതിയാണെന്ന് പവന്‍ ഖേര ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ചട്ടങ്ങള്‍ പാലിച്ചാണ് മൈക്രോവേവ് സ്‌പെക്ട്രം നല്‍കിയതെന്നും മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച് നിരക്ക് നിശ്ചയിച്ചാല്‍ ആ വില തരണമെന്ന വ്യവസ്ഥപ്രകാരമാണ് ജിയോക്കും സിസ്‌റ്റെമാ ശ്യാമിനും കരാര്‍ നല്‍കിയതെന്നുമാണ് ടെലികോം മന്ത്രാലയത്തിന്റെ വിശദീകരണം.
RELATED STORIES
കോടാലി കൊണ്ട് അമ്മയുടെ കൈയ്യും കാലും അടിച്ചൊടിച്ച മകന് അറസ്റ്റില്
24 April 2025 1:36 AM GMTഷേക്സ്പിയര് നാടകങ്ങളുടെ ആദ്യ പതിപ്പുകള് ലേലത്തിന്; 51 കോടി രൂപ...
24 April 2025 1:31 AM GMTരണ്ടുമാസം മുമ്പ് മതിലില് മൂത്രമൊഴിച്ചെന്ന്; ദലിത് യുവാവിനെ...
24 April 2025 1:19 AM GMTതോട്ടം ഉടമ കുടകില് മരിച്ച നിലയില്
24 April 2025 12:50 AM GMTപെഹല്ഗാം ആക്രമണം: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മൂന്നു...
24 April 2025 12:38 AM GMTമരക്കൊമ്പ് തുടയില് കുത്തിക്കയറി തൊഴിലാളി മരിച്ചു; മരത്തിനു മുകളില്...
23 April 2025 5:49 PM GMT