India

മതപരിവര്‍ത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കും: അമിത് ഷാ

മതപരിവര്‍ത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കും: അമിത് ഷാ
X

മുംബൈ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിര്‍ബന്ധിതവും വഞ്ചനാപരവുമായ മതപരിവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ വ്യവസ്ഥകളുള്ളതാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം. മഹാവികാസ് അഘാഡി (എംവിഎ) പ്രീണന രാഷ്ട്രീയമാണ് പയറ്റുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു. അവര്‍ വോട്ടിനായി ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. മുസ്ലിം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷന്‍ അടുത്തിടെ കോണ്‍ഗ്രസിന് നിവേദനം സമര്‍പ്പിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.




Next Story

RELATED STORIES

Share it