- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരാഖണ്ഡില്‍ ഈ മാസം ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ദേവഭൂമി' രൂപീകരണത്തിലെ നിര്‍ണായക ചുവടുവയ്‌പെന്നും പ്രഖ്യാപനം
''തുപ്പല്‍ ജിഹാദ്'' തടയാനും നിയമം വരുമെന്ന്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഈ മാസം ഏകീകൃത വ്യക്തി നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി. 'ദേവഭൂമി' സ്ഥാപിക്കുന്നതില്‍ ഇത് നിര്‍ണായകമായ ചുവടുവയ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ആദിവാസികള്‍ ഒഴികെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം, അനന്തരാവകാശം എന്നീ കാര്യങ്ങളില്‍ ഒരു നിയമമായിരിക്കും ബാധകം. എല്ലാ വിവാഹങ്ങളും ലിവ് ഇന്‍ റിലേഷനുകളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ വിശുദ്ധ നദികളെ പോലെ ഏകീകൃത സിവില്‍കോഡും രാജ്യത്തെ ഏകീകരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബറെയ്‌ലില്‍ നടന്ന ഉത്തരായണി മേളയില്‍ പങ്കെടുക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ഹരിദ്വാറിനെയും ഋഷികേശിനെയും ഉള്‍പ്പെടുത്തി ഗംഗാ ഇടനാഴി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ശാരദാ നദി ഇടനാഴിക്ക് പുറമെയാണിത്. കൂടാതെ മതപരിവര്‍ത്തനം തടയല്‍ നിയമം, കലാപം തടയല്‍ നിയമം തുടങ്ങിയ നിയമങ്ങളും ഉടന്‍ വരും. സംഘര്‍ഷങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായാല്‍ ഉത്തരവാദികളില്‍ നിന്നും പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. ''ലാന്‍ഡ് ജിഹാദിന്റെ'' ഭാഗമായി തട്ടിയെടുത്ത 5,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വീണ്ടെടുത്തെന്നും അദ്ദേഹം പറഞ്ഞു. ''തുപ്പല്‍ ജിഹാദ്' തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുതായി അദ്ദേഹം പറഞ്ഞു.
RELATED STORIES
ആശാ വര്‍ക്കര്‍മാരുടെ സമരം:ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം...
21 March 2025 3:51 PM GMTഎസ്ഡിപിഐ നേതാക്കള്‍ക്കെതിരായ അപകീര്‍ത്തികരമായ വാര്‍ത്ത: ഓണ്‍ലൈന്‍...
21 March 2025 3:47 PM GMTജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെടുത്തില്ലെന്ന് ഡല്‍ഹി ഫയര്‍...
21 March 2025 3:29 PM GMTഎംവിഡി ഉദ്യോഗസ്ഥന് മരിച്ച നിലയില്‍; മൃതദേഹം കണ്ടത് യാത്രയയപ്പിന്...
21 March 2025 3:16 PM GMTയുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സംശയം; പോലിസ് പിടികൂടി ആശുപത്രിയിലാക്കി
21 March 2025 2:14 PM GMTഖാര്‍ത്തൂമിലെ പ്രസിഡന്റ് കൊട്ടാരം പിടിച്ച് സുഡാന് സൈന്യം (വീഡിയോ)
21 March 2025 1:59 PM GMT