Sub Lead

എസ്ഡിപിഐ നേതാക്കള്‍ക്കെതിരായ അപകീര്‍ത്തികരമായ വാര്‍ത്ത: ഓണ്‍ലൈന്‍ ചാനലിനും അവതാരകര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.

എസ്ഡിപിഐ നേതാക്കള്‍ക്കെതിരായ അപകീര്‍ത്തികരമായ വാര്‍ത്ത: ഓണ്‍ലൈന്‍ ചാനലിനും അവതാരകര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.
X

തിരുവനന്തപുരം: അപകീര്‍ത്തികരമായ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത എബിസി മലയാളം യൂട്യൂബ് ചാനല്‍ അവതാരകര്‍ക്കെതിരെയും ചാനല്‍ ഉടമയ്‌ക്കെതിരേയും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, മഞ്ജുഷ മാവിലാടം എന്നിവര്‍ വക്കീല്‍ നോട്ടീസ് അയച്ചു. 2025 മാര്‍ച്ച് ആറിന് എബിസി മലയാളം ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്താവതരണ പരിപാടിയിലാണ് പ്രശാന്ത് പ്ലാന്തോട്ടം, ലക്ഷ്മി ഷാജി എന്നിവര്‍ അത്യന്തം വിദ്വേഷപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയത്. എസ്ഡിപിഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, മഞ്ജുഷ മാവിലാടം എന്നിവരെ പേരെടുത്ത് പറഞ്ഞാണ് അപകീര്‍ത്തികരമായ വാര്‍ത്ത അവതരിപ്പിച്ചിരിക്കുന്നത്. മതസ്പര്‍ദ്ദയും അപരമത വിദ്വേഷവും അതുവഴി സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതുമായ ഗുരുതരമായ പരാമര്‍ശങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ വാര്‍ത്ത പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it