India

സാമ്പത്തിക വളര്‍ച്ചയില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നു

'ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്‌ലുക്ക് 2019' എന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശ് നടത്തിയിരിക്കുന്ന നിശ്ശബ്ദ മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ നിരക്ക് (ജിഡിപി) ഇന്ത്യയെക്കാള്‍ ഉയര്‍ന്ന നിലയിലാണ് ബംഗ്ലാദേശിലേത്.

സാമ്പത്തിക വളര്‍ച്ചയില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നു
X

ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ സാമ്പത്തിക വളര്‍ച്ച ഇന്ത്യയെ മറികടന്നതായി ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് റിപോര്‍ട്ട്. 'ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്‌ലുക്ക് 2019' എന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശ് നടത്തിയിരിക്കുന്ന നിശ്ശബ്ദ മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ നിരക്ക് (ജിഡിപി) ഇന്ത്യയെക്കാള്‍ ഉയര്‍ന്ന നിലയിലാണ് ബംഗ്ലാദേശിലേത്. ഇന്ത്യയുടെ ജിഡിപി നിരക്ക് സമീപകാലത്ത് ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തിയിരുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യവും തുടരുകയാണ്.

2016 മുതല്‍ 2018 വരെയുള്ള കാലയളവിലെ വളര്‍ച്ചാനിരക്കുകളാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പരിശോധനയ്‌ക്കെടുത്തത്. 2016ല്‍ 8.2 ശതമാനത്തില്‍ നിന്നിരുന്ന ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2017ല്‍ കുത്തനെ ഇടിഞ്ഞ് 7.2 ശതമാനത്തിലെത്തി. 2018ല്‍ ഇത് 7.0 ശതമാനത്തിലെത്തി. ഈ നില കുറെക്കാലത്തേക്ക് തുടരുമെന്നാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 2019ല്‍ 7.2 ശതമാനമായിരിക്കും ജിഡിപി വളര്‍ച്ചാ നിരക്കെന്നാണ് പ്രവചനം. ഇത് 2020ല്‍ ചെറിയ തോതില്‍ ഉയര്‍ന്ന് 7.3 ശതമാനത്തിലെത്തിയേക്കും.

അതെസമയം, ബംഗ്ലാദേശിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.1 ശതമാനത്തില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് 7.9 ശതമാനത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. വരുംവര്‍ഷങ്ങളിലും ഇതേ വളര്‍ച്ചാഗതി തുടരാന്‍ രാജ്യത്തിന് സാധിക്കും. 2016ല്‍ 7.1 ശതമാനമായിരുന്നു ബംഗ്ലാദേശിന്റെ വളര്‍ച്ചാനിരക്ക്. 2017ല്‍ ഇത് 7.3 ശതമാനത്തിലേക്കും 2018ല്‍ 7.9 ശതമാനത്തിലേക്കും വളര്‍ന്നു. 2019ലും 2020ലും വളര്‍ച്ചാനിരക്ക് 8 ശതമാനത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദക്ഷിണേഷ്യയിലെ ജിഡിപി വളര്‍ച്ചാനിരക്കില്‍ ബംഗ്ലാദേശ് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. മൂന്നാംസ്ഥാനത്ത് പാകിസ്താനും നാലാമത് ശ്രീലങ്കയുമാണ്.

Next Story

RELATED STORIES

Share it