India

കുതിരക്കച്ചവടം: ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിക്കെതിരേ സിബിഐ കേസെടുത്തു

2016ല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്ന കാലത്തെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്.

കുതിരക്കച്ചവടം: ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിക്കെതിരേ സിബിഐ കേസെടുത്തു
X

ഡെറാഡൂണ്‍: കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ സിബിഐ കേസെടുത്തു. 2016ല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്ന കാലത്തെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്.

ബിജെപിയിലേക്കു പോയ എംഎല്‍എമാരെ പണംകൊടുത്ത് തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവായ ഹരീഷ് റാവത്ത് ചര്‍ച്ച ചെയ്യുന്നത് വീഡിയോയില്‍ ഉണ്ടെന്നാണ് പറയുന്നത്. കേസില്‍ അന്വേഷണവുമായി മുന്നോട്ടു പോവാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സിബിഐക്ക് ഈയിടെ അനുമതി നല്‍കിയിരുന്നു. സിബിഐ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന്് വിഷയത്തില്‍ കേസെടുക്കാനും കോടതി അനുമതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it