India

ആറ് എംഎല്‍എമാരുമായി ചംപയ് സോറന്‍ ഡല്‍ഹിയിലേക്ക്; ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം

ആറ് എംഎല്‍എമാരുമായി ചംപയ് സോറന്‍ ഡല്‍ഹിയിലേക്ക്; ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം
X

ന്യൂഡല്‍ഹി: ആറു ജെഎംഎം എംഎല്‍എമാരുമായി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ബിജെപിയില്‍ ചേരുന്മെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചംപയ് സോറന്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപയ് സോറന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ എത്തുന്ന സോറന്‍, മുതിര്‍ന്ന ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ അധികാരത്തിലേറിയത്. എന്നാല്‍ ജാമ്യം ലഭിച്ച ഹേമന്ത് സോറന്‍ തിരിച്ചെത്തിയതോടെ ചംപയ്ക്ക് മുഖ്യമന്ത്രി സ്ഥാനം തിരികെ നല്‍കേണ്ടി വന്നിരുന്നു. ഇതില്‍ ചംപയ് സോറന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.




Next Story

RELATED STORIES

Share it