India

മുല്ലപ്പെരിയാര്‍ കേസ്: ഹരജി കേള്‍ക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പിന്‍മാറി

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ സഹോദരന്‍ വിനോദ് ബോബ്‌ഡെ ആയിരുന്നു തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഭരണഘടന ബെഞ്ചിന് മുമ്പാകെ ഹാജരായിരുന്നത്. ഇതെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറിയതെന്നാണ് റിപോര്‍ട്ടുകള്‍.

മുല്ലപ്പെരിയാര്‍ കേസ്: ഹരജി കേള്‍ക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പിന്‍മാറി
X

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരേ നല്‍കിയ റിട്ട് ഹരജി കേള്‍ക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പിന്‍മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി കേള്‍ക്കുന്നതില്‍നിന്ന് അദ്ദേഹം പിന്‍മാറിയത്. ഹരജി ജസ്റ്റിസ് റോഹിങ്ടണ്‍ ഹാലി നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനുവേണ്ടിയാണ് ഭരണഘടനാ ബെഞ്ച് മേല്‍നോട്ടസമിതിക്ക് രൂപം നല്‍കിയിരുന്നത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ സഹോദരന്‍ വിനോദ് ബോബ്‌ഡെ ആയിരുന്നു തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഭരണഘടന ബെഞ്ചിന് മുമ്പാകെ ഹാജരായിരുന്നത്. ഇതെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറിയതെന്നാണ് റിപോര്‍ട്ടുകള്‍.

ഭരണഘടനാ ബെഞ്ചിന്റെ 2014-ലെ ഉത്തരവ് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട റൂള്‍ കെര്‍വ്, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പാക്കുകയും ചെയ്യേണ്ടത് മേല്‍നോട്ടസമിതിയാണ്. എന്നാല്‍, സമിതി ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരും നല്‍കിയ റിട്ട് ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്.

Next Story

RELATED STORIES

Share it