- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാറിനെ വിമര്‍ശിച്ച് ദലിത് ചിത്ര പ്രദര്‍ശനം; ഹിന്ദുത്വ ഭീഷണിയില്‍ മുട്ടുമടക്കി കോളജ്
എഴുത്തുകാര്‍ക്കും ബിദ്ധിജീവികള്‍ക്കും എതിരായ ആര്‍എസ്എസ് ആക്രമണം, ഹിന്ദുത്വ അസഹിഷ്ണുത റാഫേല്‍ ഇടപാട്, സ്വച്ഛ് ഭാരത് പദ്ധതി തുടങ്ങിയവയെ പരിഹസിക്കുന്നതായിരുന്നു പെയിന്റിങ്ങുകള്‍.
ചെന്നൈ: സംഘപരിവാറിനെ വിമര്‍ശിച്ച് ചിത്ര പ്രദര്‍ശനം നടത്തി ദലിത് വിദ്യാര്‍ഥികള്‍. ചെന്നൈ ലൊയോളാ കോളജിലെ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ് ദലിത് വിദ്യാര്‍ഥികള്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. എഴുത്തുകാര്‍ക്കും ബിദ്ധിജീവികള്‍ക്കും എതിരായ ആര്‍എസ്എസ് ആക്രമണം, ഹിന്ദുത്വ അസഹിഷ്ണുത റാഫേല്‍ ഇടപാട്, സ്വച്ഛ് ഭാരത് പദ്ധതി തുടങ്ങിയവയെ പരിഹസിക്കുന്നതായിരുന്നു പെയിന്റിങ്ങുകള്‍. ഇതാണ് ഹിന്ദുത്വരെ ചൊടിപ്പിച്ചതും ഭീഷണിയുമായി രംഗത്തുവരാന്‍ ഇടയാക്കിയതും. കോളജ് അധികൃതര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് എച്ച് രാജ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകളും നക്‌സലൈറ്റുകളും ക്രിസ്ത്യാനികളും അടങ്ങുന്നവര്‍ ഹിന്ദുക്കളെയും രാജ്യത്തെയും അപമാനിക്കുകയാണെന്നും ഇതിനെതിരേ തക്കതായ നടപടി വേണമെന്നുമായിരുന്നു രാജയുടെ ആഹ്വാനം. ബിജെപി തമിഴ്‌നാട് അധ്യക്ഷനും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും അടക്കമുള്ളവരും കോളജിനെതിരേ രംഗത്തെത്തിയിരുന്നു.
സംഘപരിവാര്‍ ഭീഷണി ശക്തമായതോടെ കോളജ് അധികൃതര്‍ മാപ്പ് പറഞ്ഞു. പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച പെയിന്റിങില്‍ ഹിന്ദു ദേവതകളെയും ദൈവങ്ങളെയും അപമാനിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വര്‍ കോളജിനെതിരേ ഭീഷണിയുമായി രംഗത്തെത്തിയത്. ഭാരത് മാതാവിന്റെ പശ്ചാത്തലത്തില്‍ മീടു എന്നു രേഖപ്പെടുത്തിയതും ബിജെപി നേതൃത്ത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുന്നതുമായിരുന്നു പെയിന്റിങ്ങുകള്‍.
RELATED STORIES
പനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMT