India

നാഷണല്‍ ഹെറാള്‍ഡ് കേസ്: കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നു ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ് കേസ്: കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നു ഹൈക്കോടതി
X

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കെട്ടിടം ഒഴിയണമെന്ന് കോടതി നേരത്തേ വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതിനെതിരേ അസോസിയേറ്റഡ് ജേണല്‍സ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടത്. 10 വര്‍ഷമായി ഈ കെട്ടിടത്തില്‍ പത്രത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് കരാര്‍ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കെട്ടിടം വ്യാപാര ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നു കാണിച്ച് ഒക്ടോബറിലാണ് നഗരവികസന മന്ത്രാലയം 56 വര്‍ഷംനീണ്ട കരാര്‍ റദ്ദാക്കിയത്. കടബാധ്യതയെ തുടര്‍ന്ന് 2008ലാണു അസോസിയേറ്റ് ജേര്‍ണല്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it