India

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം; അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന്

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പുറമെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും ഇന്ന് 11 മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം; അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന്
X

ന്യൂഡല്‍ഹി: കൊവിഡ് ബാധ ഡല്‍ഹിയില്‍ ആശങ്കാജനകമായി ഉയരുന്ന സാഹചര്യം ചര്‍ച്ചചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഡല്‍ഹിയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 40,000 ന് അടുത്തേക്ക് എത്തുകയും മരണസംഖ്യ 1,214 ആവുകയും ചെയ്ത സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പുറമെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും ഇന്ന് 11 മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായിജാലുമായി അടിയന്തരചര്‍ച്ച നടത്താന്‍ അമിത് ഷായ്ക്കും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹിയില്‍ തുടര്‍ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ചചെയ്യും. വൈകീട്ട് അഞ്ചുമണിക്ക് ഡല്‍ഹിയിലെ മേയര്‍മാരെയും അമിത്ഷാ കാണും. തീവ്രബാധിത മേഖലകളിലടക്കം സ്വീകരിച്ച നടപടികള്‍ വിലയിരുത്താനാണ് യോഗം.

കഴിഞ്ഞ ബുധനാഴ്ചയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് കൊവിഡ് രോഗബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് ഡല്‍ഹി. ഡല്‍ഹിയില്‍ ചികില്‍സാ സംവിധാനങ്ങള്‍ പ്രതിസന്ധിയിലാണെന്നും റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ സ്ഥിതി ഭയാനകമാണെന്ന് സുപ്രിംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മൃഗങ്ങളെപോലെയാണ് ഡല്‍ഹിയില്‍ കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it