India

മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷഹ്‌ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ ഡല്‍ഹി കോടതിയുടെ അനുമതി

മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷഹ്‌ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ ഡല്‍ഹി കോടതിയുടെ അനുമതി
X

ന്യൂഡല്‍ഹി: മുന്‍ ജൈഎന്‍യു വിദ്യാര്‍ഥി നേതാവ് ഷഹ്‌ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കി കോടതി. കേസ് പിന്‍വലിക്കാന്‍ ഡല്‍ഹി പോലിസ് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ നടപടി. കശ്മീരിലെ വീടുകളില്‍ അതിക്രമിച്ചുകയറി ഇന്ത്യന്‍ സൈന്യം കാശ്മീര്‍ സ്വദേശികളെ ഉപദ്രവിക്കുന്നു എന്ന ഷഹ്‌ലയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെ തുടര്‍ന്നാണ് ദില്ലി പോലിസ് കേസെടുത്തത്. പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന നല്‍കിയ അനുമതി പിന്‍വലിച്ചതോടെയാണ് ഡല്‍ഹി പോലിസ് കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചത്.





Next Story

RELATED STORIES

Share it