India

ഡല്‍ഹി കലാപം; കേസില്‍ എന്നെ പ്രതിയാക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് കോടതിയില്‍ ഉമര്‍ ഖാലിദ്

ഡല്‍ഹി കലാപം; കേസില്‍ എന്നെ പ്രതിയാക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് കോടതിയില്‍ ഉമര്‍ ഖാലിദ്
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പോലിസ് തന്നെ പ്രതിയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്. പ്രതിഷേധങ്ങളിലും യോഗങ്ങളിലും നിരവധി ആളുകള്‍ പങ്കെടുത്തു. അവരെയാരെയും പ്രതികളാക്കിയിട്ടില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ് ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

'ഒരു യോഗം ഉണ്ടായിരുന്നു, അതില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികളല്ല. ഉമര്‍ എങ്ങനെയാണ് പ്രതിയാകുന്നത്? യോഗത്തില്‍ പ്രതികളായ രണ്ടുപേരാണുള്ളത്, ഷര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും. മറ്റുള്ളവര്‍ പ്രതികള്‍ അല്ലാതെ ഇവര്‍ മാത്രം എങ്ങനെയാണ് കുറ്റക്കാരാവുന്നത്? '- ഉമറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ് ചോദിച്ചു. 'ഇവരെ പ്രതിയാക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?. അക്രമത്തിന് ശേഷം ഫോണ്‍ വിളിച്ചവരില്‍ അഞ്ചുപേരെ പ്രതികള്‍ പോലും ആക്കിയിട്ടില്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020ല്‍ നടന്ന ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രില്‍ 22നാണ് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായ ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. 2023 മേയ് മാസം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ 12 തവണയാണ് മാറ്റിവച്ചത്.




Next Story

RELATED STORIES

Share it